ഇന്ത്യയുമായി വ്യാപാരകരാര്‍ അനിവാര്യമെന്ന് ഇയു, അമേരിക്കയെ ആശ്രയിക്കുന്നത് കുറയ്ക്കുക ലക്ഷ്യം

ബ്രസ്സല്‍സ്: ഇന്ത്യയുമായുള്ള വ്യാപാരകരാര്‍ നടപ്പ് വര്‍ഷത്തില്‍ അന്തിമമാക്കാനാകുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. യുഎസ് തീരുവ ആശങ്ക ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ഇത് അനിവാര്യമാണെന്നും യുഎസിനെ സാമ്പത്തികമായി ആശ്രയിക്കുന്നത് കുറയ്ക്കുകയാണ് ലക്ഷ്യമെന്നും അവര്‍ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കരാറിന് പൂര്‍ണ്ണ പിന്തുണ നല്‍കിയിട്ടുണ്ട്. ദക്ഷിണാഫ്രിക്ക, മലേഷ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് തുടങ്ങി നിരവധി രാഷ്ട്രങ്ങളുമായും സംഘടന ചര്‍ച്ചകള്‍ തുടങ്ങി. വ്യാപാരത്തിന്റെ വൈവിദ്യവത്ക്കരണമാണ് ലക്ഷ്യം.Read More →

ഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നു

അബുദാബി: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിന്റെ (സെപ്പ) പുരോഗതി അവലോകനം ചെയ്യുന്നതിനും ഉഭയകക്ഷി നിക്ഷേപം ശക്തിപ്പെടുത്താനുമായി ഇന്ത്യ-യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഉന്നത തല യോഗം നടന്നു. വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലും അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ ഷെയ്ഖ് ഹമീദ് ബിന്‍ സായിദ് അല്‍ നഹ്യാനുമാണ് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയത്. യുഎഇ വിദേശ വ്യാപാര മന്ത്രി ഡോ.താനി അല്‍ സെയൂദിയും പങ്കുകൊണ്ടു. സെപ്പ വഴി ഇരുരാജ്യങ്ങളും തമ്മിലുള്ളRead More →

യുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

ന്യൂഡല്‍ഹി: വ്യാപാര തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യയും യുഎസും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയാണെന്നും യുഎസ്, നവംബറോടെ തീരുവ പിന്‍വലിക്കാന്‍ തയ്യാറായേക്കുമെന്നും ചീഫ് എക്കണോമിക് അഡൈ്വസര്‍ സിഎ അനന്ത നാഗേശ്വരന്‍. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് പറഞ്ഞ നാഗേശ്വരന്‍, പക്ഷെ ആറ് മുതല്‍ എട്ട് ആഴ്ചകള്‍ക്കുള്ളില്‍ തീരുവ പിന്‍വലിക്കപ്പെടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു. അധിക തീരുവ എടുത്തുമാറ്റപ്പെടുകയും പ്രതികാര ചുങ്കമായ 25 ശതമാനം 15 ശതമാനമാക്കി കുറയ്ക്കുകയും ചെയ്യും. ബ്രെന്‍ഡന്‍ ലിഞ്ച് ചീഫ്Read More →

ബിരിയാണിയിൽ ചിക്കൻ കുറഞ്ഞു; പൊലീസ് സ്റ്റേഷനിലെ വിരമിക്കൽ പാർട്ടിയിൽ തമ്മിൽത്തല്ല്

ബിരിയാണിയിലെ ചിക്കൻ പീസ് കൂടുതൽ എടുത്തതിന്റെ പേരിൽ എറണാകുളം പള്ളുരുത്തി ട്രാഫിക്ക് സ്റ്റേഷനിൽ ഹോം ഗാർഡുകൾ തമ്മിലടിച്ചു. മറ്റൊരു ഹോം ഗാർഡിന്റെ യാത്രയയപ്പ് ചടങ്ങിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. യാത്രയയപ്പ് നൽകിയ ഹോം ഗാർഡ് സഹപ്രവർത്തകർക്ക് ബിരിയാണി വാങ്ങി നൽകി. ഈ ബിരിയാണി കഴിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. ഒരാൾക്ക് കൂടുതൽ ചിക്കൻ പീസ് ലഭിച്ചതാണ് തർക്കത്തിന് കാരണം. വാക്കേറ്റം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. അടിപിടിയിൽ ഒരാൾക്ക് പരുക്കേറ്റു. ഇയാളെ ജനറൽ ആശുപത്രിയിൽRead More →

‘വൈകിപ്പോയതിൽ വിഷമമുണ്ട്… വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നു’: കുറിപ്പുമായി നവാസിന്റെ മക്കൾ

ഒരൊറ്റ നിമിഷത്തിൽ പൊലിഞ്ഞുപോയ നക്ഷത്രമാണ് കലാഭവൻ നവാസ്. ആ വിടപറയൽ ഇനിയും ഉറ്റവർക്കും ഉടയവർക്കും ഉൾക്കൊള്ളാനായിട്ടില്ല. പ്രിയകലാകാരന്റെ ഓർമകള്‍ കണ്ണീരായി പെയ്തിറങ്ങിയ നിമിഷങ്ങളിലാണ് നവാസ് അഭിനയിച്ച ഇഴ എന്ന ചിത്രം പുറത്തിറങ്ങിയത്. പ്രിയപ്പെട്ടവൾ രഹ്നയ്ക്കൊപ്പം നവാസ് ഒന്നിച്ചെത്തിയ ചിത്രം ഒരേ സമയം വേദനയും കണ്ണീരും പങ്കുവയ്ക്കുന്നതായി. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് ഹൃദയംനുറുങ്ങുന്ന കുറിപ്പുമായി എത്തുകയാണ് ഇരുവരുടെയും മക്കൾ. സിനിമ യൂട്യൂബിലൂടെ കണ്ട ആളുകളുടെ എണ്ണം 20 ലക്ഷം പിന്നിട്ട അവസരത്തിലായിരുന്നു മക്കളുടെRead More →