മൂടൽമഞ്ഞ് കാരണം ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള 24 ട്രെയിനുകൾ ഉത്തരേന്ത്യന്‍ റെയിൽവേ ഔദ്യോഗികമായി റദ്ദാക്കി

ശൈത്യകാലത്ത് സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിനുള്ള മുൻകരുതൽ നടപടിയായി, 2025 ഡിസംബർ 1 മുതൽ 2026 ഫെബ്രുവരി 28 വരെയുള്ള 24 ട്രെയിനുകൾ റദ്ദാക്കിയതായി ഉത്തരേന്ത്യന്‍ റെയിൽവേ പ്രഖ്യാപിച്ചു. ഇടതൂർന്ന മൂടൽമഞ്ഞും മൂടൽമഞ്ഞും നിരവധി റൂട്ടുകളിലെ ട്രെയിൻ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു, കൂടാതെ, യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കും. റദ്ദാക്കിയ സർവീസുകളിൽ നജിബാദ് റെയിൽവേ സ്റ്റേഷൻ വഴി കടന്നുപോകുന്ന നാല് പ്രധാന ട്രെയിനുകളും ഉൾപ്പെടുന്നു, ഇത് മേഖലയിലെ യാത്രയെ സാരമായിRead More →

തീരുവകള്‍ തിരിഞ്ഞുകൊത്തുന്നു, യുഎസില്‍ വിലക്കയറ്റം

വാഷിങ്ടണ്‍ ഡിസി: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിവിധ രാഷ്ട്രങ്ങളിലെ ഉത്പന്നങ്ങള്‍ക്ക് മേല്‍ ചുമത്തിയ ഇറക്കുമതി തീരുവകള്‍ യുഎസ് ഉപഭോക്താക്കളെ ബാധിക്കുന്നു.നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ തൊട്ടാണ് ട്രംപ് തീരുവകള്‍ പ്രഖ്യാപിച്ചുതുടങ്ങിയത്. ഓഗസ്റ്റില്‍ വിപുലീകരിച്ചു. ആഭ്യന്തര ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുകയും വിദേശ വിതരണക്കാരെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ സാമ്പത്തികഭാരം പേറുന്നത് യുഎസ് ഉപഭോക്താക്കളാണ്. ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കനുസരിച്ച്, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്Read More →

യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയിലേയ്ക്ക്, സ്വതന്ത്ര വ്യാപാരക്കരാര്‍ നടപ്പിലാക്കുക ലക്ഷ്യം

മുംബൈ: യുകെ പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഒക്ടോബര്‍ 9 ന് മുംബൈ സന്ദര്‍ശിക്കും. അധികാരമേറ്റെടുത്തതിന് ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) നടപ്പിലാക്കുകയാണ് ലക്ഷ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള ചര്‍ച്ചകള്‍ ഈ ദിശയിലായിരിക്കും. ഇന്ത്യ, ഇതുവരെ ഒപ്പുവച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ വ്യാപാരകരാറാണ് ഇന്ത്യ-യുകെ എഫ്ടിഎ. പരമ്പരാഗത വ്യാപാര മേഖലകള്‍ മാത്രമല്ല, ലിംഗസമത്വം, നവീകരണം, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കുള്ള (എസ്എംഇ) പിന്തുണ തുടങ്ങിയ പുതിയ വിഷയങ്ങളുംRead More →

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടത്തില്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും നേട്ടമുണ്ടാക്കി.ബാങ്കിംഗ്, ഐടി ഓഹരികളില്‍ ദൃശ്യമായ വാങ്ങലും തുണച്ചു. സെന്‍സെക്‌സ് 582.95 പോയിന്റ് അഥവാ 0.72 ശതമാനം ഉയര്‍ന്ന് 81790.12 ലെവലിലും നിഫ്റ്റി 183.40 പോയിന്റ് അഥവാ 0.74 ശതമാനം ഉയര്‍ന്ന് 25077.65 ലെവലുമാണ് ക്ലോസ് ചെയ്തത്. മേഖലകളില്‍ നിഫ്റ്റി ഐടി 2.3 ശതമാനവും സ്വകാര്യ ബാങ്ക് 1.2 ശതമാനവുമുയര്‍ന്നു. ബ്രോഡര്‍ സൂചികകളില്‍ നിഫ്റ്റിമിഡ്ക്യാപ്100 0.9 ശതമാനവുംRead More →

കൊളാബ് പ്ലാറ്റ്ഫോംസ് ഓഹരികള്‍ 76 വ്യാപാര ദിവസങ്ങളില്‍ അപ്പര്‍ സര്‍ക്യൂട്ടില്‍, 2025 ലെ നേട്ടം 760 ശതമാനത്തിലധികം

മുംബൈ: സ്മോള്‍ ക്യാപ് കമ്പനിയായ കൊളാബ് പ്ലാറ്റ്ഫോംസ്, 2025 ഒക്ടോബര്‍ 6 വരെ തുടര്‍ച്ചയായി 76 വ്യാപാര സെഷനുകളില്‍ അപ്പര്‍ സര്‍ക്യൂട്ടില്‍ എത്തി. 2025 ജൂണ്‍ 18 ന് ആരംഭിച്ച റാലി ഏകദേശം നാല് മാസത്തോളം തടസ്സമില്ലാതെ തുടര്‍ന്നു. ഈ കാലയളവില്‍, ഓഹരി 417 ശതമാനം നേട്ടം കൈവരിച്ചു. 2025 ല്‍ ഇതുവരെ  കൊളാബ് പ്ലാറ്റ്ഫോംസ് ഏകദേശം 760 ശതമാനത്തിലധികം വരുമാനം നല്‍കി. ഒരു വര്‍ഷത്തെ നേട്ടം 2100 ശതമാനത്തിലധികവുംRead More →