വി-ഗാര്‍ഡ് ഏകീകൃത അറ്റാദായത്തിൽ 10.6 ശതമാനം വര്‍ദ്ധനവ്

കൊച്ചി: പ്രമുഖ കണ്‍സ്യൂമര്‍ ഇലക്ട്രിക്കല്‍സ് ആന്‍ഡ് ഇലക്ട്രോണിക്‌സ് കമ്പനിയായ വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 2025 ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ (2025 – 26 സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തിലെ) ഓഡിറ്റ് ചെയ്യാത്ത സാമ്പത്തിക ഫലങ്ങള്‍ പ്രഖ്യാപിച്ചു. ഈ പാദത്തില്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള ഏകീകൃത അറ്റാദായം 1403.51 കോടി രൂപയാണ്. മുന്‍ വര്‍ഷത്തെ ഇതേ കാലയളവില്‍ രേഖപ്പെടുത്തിയ വരുമാനത്തേക്കാള്‍ (1268.65 കോടി രൂപ) 10.6 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. തൊഴില്‍Read More →

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് 449 കോടി രൂപയുടെ അറ്റാദായം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ 449 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇന്‍ഡ് എഎസ് അക്കൗണ്ടിങിന് കീഴില്‍ 414 ശതമാനം വാര്‍ഷിക വര്‍ധനവാണിതു സൂചിപ്പിക്കുന്നത്. മികച്ച പ്രീമിയം വര്‍ധനവ്, മികച്ച പ്രവര്‍ത്തന കാര്യക്ഷമത എന്നിവയുടെ പിന്‍ബലത്തിലാണ് ഈ നേട്ടം കൈവരിക്കാനായത്. സ്റ്റാര്‍ ഹെല്‍ത്ത് സുതാര്യമായ റിപ്പോര്‍ട്ടിങിനോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചുRead More →

രാജ്യങ്ങൾ ഡോളറിന് പകരം സ്വർണം വാങ്ങുന്നു, വിപണിയിൽ ലോഹക്ഷാമം; വെള്ളി വില അഞ്ച് ലക്ഷം തൊടുമെന്ന് വ്യാപാരികൾ

ആഗോള ഭൗമ രാഷ്ട്രീയ സംഘർഷങ്ങളും അത് വരുത്തിവച്ച സാമ്പത്തിക അനിശ്ചിതത്വവും ലോഹക്ഷാമത്തിന് കാരണമായെന്നും ഇത് സ്വർണത്തിനും വെള്ളിക്കും ഇനിയും വിലകൂട്ടുമെന്നും ജ്വല്ലറി ഉടമകൾ. ആഭ്യന്തര വിപണിയിൽ സ്വർണവും വെള്ളിയും ആവശ്യത്തിന് ലഭിക്കാനില്ല. പല രാജ്യങ്ങളും യു.എസ് ഡോളറിൽ നിന്ന്മാറി സ്വർണത്തിലും മറ്റ് ലോഹങ്ങളിലുമായി സമ്പത്ത് സൂക്ഷിക്കുകയാണ്. ലോകം പതുക്കെ രണ്ട് പ്രധാന സാമ്പത്തിക ഗ്രൂപ്പുകളായി വിഭജിക്കപ്പെടുകയാണെന്നും വിദഗ്ധർ പറയുന്നു. യു.എസ് ഡോളർ ഉപയോഗിച്ചുള്ള എണ്ണ വ്യാപാരം നടത്തുന്ന പെട്രോ-ഡോളർ സമ്പ്രദായത്തെRead More →

സെന്‍റിന് വെറും 6000 രൂപക്ക് സിജെ റോയ് വാങ്ങിയ ഭൂമി ഏക്കറിന് 12 കോടി വിലയായി; ആ തീരുമാനം…

കൊച്ചി സ്വദേശിയായ കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ ഡോ. സി ജെ റോയ് ജീവനൊടുക്കിയ വാര്‍ത്ത വലിയ ഞെട്ടലോടെയാണ് എല്ലാവരും അറിഞ്ഞത്. ആദായ നികുതി പരിശോധനയ്ക്കിടെ ബംഗളൂരു അശോക് നഗറിലുള്ള കമ്പനി ആസ്ഥാനത്ത് വച്ച് സ്വന്തം തോക്കുപയോഗിച്ച് വെടിവയ്ക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബെം​ഗളൂരുവിലെ സർജാപൂരിൽ സെന്റിന് 6000 രൂപയും ഏക്കറിന് 6 ലക്ഷം രൂപയും  കൊടുത്ത് വലിയ അളവില്‍ വസ്തു വാങ്ങിയ ആളാണ് ഡോ. സിജെ റോയ്, പിന്നീട് സെന്‍റിന്Read More →

എസ്ബിഐ ലൈഫിന് 31,326 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം

കൊച്ചി: രാജ്യത്തെ മുന്‍നിര ലൈഫ് ഇന്‍ഷൂറന്‍സ് കമ്പനികളില്‍ ഒന്നായ എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ് 2025 ഡിസംബര്‍ 31-ന് അവസാനിച്ച കാലയളവില്‍ 15 ശതമാനം വര്‍ധനവോടെ 31,326 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി. മുന്‍ വര്‍ഷം ഇതേ കാലയളവിലെ പുതിയ ബിസിനസ് പ്രീമിയം 26,256 കോടി രൂപയായിരുന്നു. പരിരക്ഷാ വിഭാഗത്തിലെ പുതിയ ബിസിനസ് പ്രീമിയം 22 ശതമാനം വര്‍ധനവോടെ 3,411 കോടി രൂപയിലും എത്തിയിട്ടുണ്ട്. 2025 ഡിസംബര്‍ 31-ലെRead More →