ഇൻഫോപാർക്ക് മൂന്നാം ഘട്ടം: ഒരുങ്ങുന്നത് നിർമിത ബുദ്ധി അടിസ്ഥാനമാക്കിയ എ ഐ നേറ്റീവ് സിറ്റി
കൊച്ചി: നിലവിലുള്ള നഗരങ്ങളിൽ സാങ്കേതികവിദ്യ പിന്നീട് കൂട്ടിച്ചേർക്കുന്നതിന് പകരം, നഗരത്തിന്റെ ആസൂത്രണ ഘട്ടം മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനമായി പ്രവർത്തിക്കുന്ന മാതൃകയാണ് അവലംബിക്കേണ്ടതെന്ന് ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുറുന്തിൽ പറഞ്ഞു. ഈ മാതൃക പിന്തുടർന്ന്, ഇൻഫോപാർക്കിന്റെ മൂന്നാം ഘട്ടത്തിൽ എഐ നേറ്റീവ് സിറ്റി എന്ന ആശയമാണ് നടപ്പാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര ഇല്ക്ട്രോണിക്സ് ആന്‍ഡ് ഐടി വകുപ്പ് സംഘടിപ്പിക്കുന്ന ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ നടന്ന ‘കോഗ്നിറ്റീവ് ഇൻഫ്രാസ്ട്രക്ചർ ഫോര്‍Read More →





