ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍

ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍

Spread the News

പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ആയ ഷവോമിയുടെ പൊക്കോ F1 ഓപ്പണ്‍ സെയിലില്‍ എത്തി. 20,999 രൂപക്ക് വലിയ പ്രീമിയം ഫ്‌ലാഗ്ഷിപ്പ് മോഡലുകളില്‍ ഉള്ള എല്ലാ സവിശേഷതകളോടും കൂടിയാണ് പൊക്കോ F1 എത്തുന്നത്.

6 ജിബി റാം, 64 ജിബി മെമ്മറി മോഡലിന് 20,999 രൂപയാണ് വരുന്നത്. 6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 23,999 രൂപയും 8 ജിബി റാം 256 ജിബി മോഡലിന് 28,999 രൂപയുമാണ് വരുന്നത്. ഇതുകൂടാതെ 29,999 രൂപക്ക് 8 ജിബി റാം 256 ജിബി മോഡലിന്റെ സ്‌പെഷ്യല്‍ എഡിഷന്‍ കൂടെ ലഭ്യമാണ്.

ഐഫോണ്‍ Xലേതിന് സമാനമായ നോച്ചോട് കൂടിയ 6.8 ഇഞ്ച് FHD+ ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. ഐആര്‍ ഫെയ്‌സ് അണ്‍ലോക്ക് സാങ്കേതികവിദ്യയോട് കൂടിയ 20MP മുന്‍ ക്യാമറ, 12 എംപി + 5 എംപി ഇരട്ട പിന്‍ക്യാമറ എന്നിവയാണ് ക്യാമറ സവിശേഷതകളില്‍ ഉള്‍പ്പെടുന്നത്. മെറ്റല്‍ യൂണീബോഡി, USB ടൈപ്പ് C പോര്‍ട്ട് എന്നിവയെല്ലാമാണ് പ്രധാന സവിശേഷതകള്‍.

Leave a Reply

Your email address will not be published. Required fields are marked *