‘ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല’; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻ

‘ഒന്നും കാണുന്നില്ല, കേൾക്കുന്നില്ല’; ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻ

Spread the News

ഷാഫി പറമ്പിലുമായുള്ള പോര് കടുകുന്നതിനിടെ കൂടുതൽ പ്രതികരിക്കാതെ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി രാജ്മോഹൻ ഉണ്ണിത്താൻ. താൻ വിവാദങ്ങൾ ഒന്നും കാണുന്നില്ല കേൾക്കുന്നില്ല, എല്ലാം പിന്നീട് പറയാമെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.

അതേസമയം, പരസ്യ പ്രതികരണം വിലക്കിയിട്ടും സമൂഹമാധ്യമത്തിലൂടെ ആരോപണ പ്രത്യാരോപണങ്ങൾ തുടരുകയാണ്. പാലക്കാട്ടെ കോൺഗ്രസ് പ്രവർത്തകർ രാജ്മോഹൻ ഉണ്ണിത്താന് നെല്ലിക്ക കൊറിയർ അയച്ച് പ്രതിഷേധമറിയിച്ചു. കണ്ണൂരിലും കാസർഗോഡും പാലക്കാടും ഷാഫി പറമ്പിലിനെ അനുകൂലിച്ച് യൂത്ത് കോൺഗ്രസിന്റെ പേരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു.

കോൺഗ്രസിലെ പ്രശ്നം കൂടുതൽ സങ്കീർണമാകുകയാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി ഹൈക്കമാന്റിനെ അറിയിച്ചു. മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തിയതിന് പിന്നാലെയാണ് സ്ഥിതി ഗൗരവതരം എന്ന വിലയിരുത്തൽ. അടിയന്തര പരിഹാരം വേണമെന്നാണ് ആവശ്യം. കെപിസിസി അധ്യക്ഷൻ മന്ത്രി സണ്ണി ജോസഫ് നാളെ ദേശീയ നേതൃത്വവുമായി നടത്തുന്ന കൂടിക്കാഴ്ച നിർണായകമാകും. വിവാദങ്ങളുമായി ബന്ധപ്പെട്ട എല്ലാ നേതാക്കളുമായും സംസാരിച്ചെന്ന് സണ്ണി ജോസഫ് പ്രതികരിച്ചു. അതിനിടെ കെ സി വേണുഗോപാൽ എംപിക്ക് എതിരായ സൈബർ ആക്രമണത്തിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോൺസൺ എ

Leave a Reply

Your email address will not be published. Required fields are marked *