ബിജെപിക്ക് വിജയസാദ്ധ്യതയുള്ള മണ്ഡലം’; നേമത്ത് ശിവൻകുട്ടിക്ക് പരസ്യ പിന്തുണയെന്ന് എസ്ഡിപിഐ

ബിജെപിക്ക് വിജയസാദ്ധ്യതയുള്ള മണ്ഡലം’; നേമത്ത് ശിവൻകുട്ടിക്ക് പരസ്യ പിന്തുണയെന്ന് എസ്ഡിപിഐ

Spread the News

പാർട്ടി മത്സരിക്കാത്തിടത്ത് എതെങ്കിലും മുന്നണിക്കാവും പിന്തുണ നൽകുകയെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എംകെ ഫൈസി. ബിജെപിക്ക് വിജയസാദ്ധ്യതയുള്ളത് കൊണ്ടാണ് നേമം മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് പരസ്യ പിന്തുണ നൽകുന്നത്. ബിജെപിക്ക് വിജയ സാദ്ധ്യതയുള്ള മഞ്ചേശ്വരത്ത് യുഡിഎഫിന് പിന്തുണ കൊടുക്കുന്ന കാര്യം ഇനിയും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഡിഎഫിനും ബിജെപിക്കും ഒരുപോലെ വിജയ സാദ്ധ്യതയുള്ള മണ്ഡലങ്ങളിൽ എസ്ഡിപിഐ പിന്തുണ നൽകുന്ന കാര്യം പഠിച്ച ശേഷം തീരുമാനമെടുക്കും. ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന കാര്യത്തിൽ പ്രഖ്യാപനം ഉണ്ടാകണമെന്നില്ല. പ്രവർത്തകരെ മാത്രം അക്കാര്യം അറിയിച്ച് മുന്നോട്ടുപോകുന്ന നിലപാടും പാർട്ടി കൈക്കൊള്ളും. പരസ്യമായി പിന്തുണ പറയേണ്ട കാര്യമാണെങ്കിൽ അങ്ങനെ ചെയ്യും. പ്രഖ്യാപനം നടത്തണമെങ്കിൽ ഒരുപാട് ചർച്ച നടത്തി പുരോഗതിയിൽ എത്തണം.

കേരളത്തിലെ ചില കോൺഗ്രസ് നേതാക്കൾ എസ് ഡി പി ഐയെ എതിർക്കുന്നു. ആരെ പ്രീതി പെടുത്താൻ ആണ് അവരത് ചെയ്യുന്നതെന്ന് അറിയില്ല. തമിഴ്നാട്ടിൽ സ്റ്റാലിന്റെ നേതൃത്വത്തിൽ ഉള്ള മുന്നണിയിൽ കോൺഗ്രസും എസ്ഡിപിഐയും ഉണ്ട്. കേരളത്തിൽ മാത്രം പിടിവാശി കാണിക്കുന്നത് ചില കോൺഗ്രസ് നേതാക്കൾ ആരുടെയോ പ്രീതി സമ്പാദിക്കാൻ വേണ്ടി ചെയ്യുന്നതാണ്. പ്രതിപക്ഷ നേതാവുൾപ്പെടെ ഞങ്ങളെ എതിർക്കുന്നവരെ പിന്തുണക്കേണ്ട ആവശ്യം ഞങ്ങൾക്ക് ഇല്ല’-എംകെ ഫൈസി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *