ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍

ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂം കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍

Spread the News

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഹൈ ടെക് ഇലക്‌ട്രോണിക് ഹോം അപ്ലയന്‍സെസ് ഷോറൂം , ഗോപു നന്തിലത്ത് ജി മാര്‍ട്ട്, ജൂലൈ ഇരുപതിന്‌ രാവിലെ കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു .എം എല്‍ എ എ പ്രദീപ് കുമാറും മേയര്‍ തോട്ടത്തില്‍ രവീന്ദ്രനും സംയുക്തമായി ഉദ്‌ഘാടന കര്‍മ്മം നിര്‍വഹിക്കും.ബേബി ദക്ഷ ഗൗരി, മാസ്റ്റര്‍ ധ്രുവ് ദേവ് എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തും .നന്തിലത്ത് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ജ്ജുന്‍ നന്തിലത്ത് , ഷൈനി ഗോപു നന്തിലത്ത് ഡയറക്ടര്‍ ഐശ്വര്യ നന്തിലത്ത് എന്നിവര്‍ ആദ്യ വില്‍പ്പന നിര്‍വഹിക്കും. ജി മാര്‍ട്ടിന്റെ കോഴിക്കോട് നഗരത്തിലെ രണ്ടാമത്തെയും നന്തിലത്ത് ജി മാര്‍ട്ടിന്റെ മുപ്പത്തഞ്ചാമത്തേയും ഷോറൂമാണ് നടക്കാവില്‍ ഉദ്ഘാടനം ചെയ്യപ്പെടുന്നത് .ഉദ്ഘാടന ദിവസം ഷോ റൂം സന്ദര്‍ശിക്കുന്നവര്‍ക്കു വിസിറ്റ് ആന്‍ഡ് വിന്‍ ഓഫറിലൂടെ ഓരോ മണിക്കൂറിലും നറുക്കെടുപ്പിലൂടെ ഓരോ എല്‍ ഇ ഡി ടീവി സമ്മാനമായി നല്‍കും.

Leave a Reply

Your email address will not be published. Required fields are marked *