അബൂദബി: മുഷ്രിഫ് മാളിൽ മെൻസ് ഫാഷനുകളുടെ ഏറ്റവും പുതിയ ട്രെൻഡുകളും വൈവിധ്യമാർന്ന ഡിസൈനുകളും അവതരിപ്പിച്ച് ‘സാക്ക് പ്ലസിന്റെ’ പുതിയ ഷോറൂം പ്രവർത്തനമാരംഭിച്ചു. ഒന്നാം നിലയിലെ ഷോപ്പ് നമ്പർ 159ൽ തുറന്ന ഔട്ട്ലറ്റിന്റെ ഉദ്ഘാടനം അബ്ദുല്ല ഫാറൂഖി നിർവഹിച്ചു.
മാനേജിങ് ഡയറക്ടർ സക്കീർ ഹുസൈൻ, സാക്ക് സി.ഇ.ഒ മുഹമ്മദ് അനസ്, ഹൈദ്രോസ് തങ്ങൾ, സി.എ. ശിഹാബ് തങ്ങൾ, മുനീർ അൽവഫാ, അയൂബ് കല്ലട, വി.കെ. സക്കീർ തുടങ്ങിയവർ സംബന്ധിച്ചു. ആദ്യ വിൽപന സി.എ. ശിഹാബ് തങ്ങൾക്ക് നൽകി ഹൈദ്രോസ് തങ്ങൾ നിർവഹിച്ചു. സാക്ക് പ്ലസിന്റെ രണ്ടാമത്തെ ബ്രാഞ്ച് ആണ് മുഷ്രിഫ് മാളിൽ തുറന്നത്.
അജ്മാനിലാണ് ആദ്യ ഷോറൂം ഉള്ളത്. വിവിധ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്ന മൂൺവേ ഗ്രൂപ്പിന്റെ കീഴിലുള്ളതാണ് സാക്ക് പ്ലസ്.
