ചൈനീസ് ഇലക്ട്രിക് കാറുകൾക്ക് 100 ശതമാനം നികുതിയുമായി യു.എസ്

വാഷിങ്ടൺ: അമേരിക്കൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്ന ചൈനയെ പിടിക്കാൻ പുതുതായി അധിക നികുതി ചുമത്തി ബൈഡൻ ഭരണകൂടം. ചൈനയുടെ ഇലക്ട്രിക് വാഹനങ്ങൾ, സോളാർ ബാറ്ററികൾ, സ്റ്റീൽ, അലൂമിനിയം, മെഡിക്കൽ ഉപകരണങ്ങൾ, അത്യാധുനിക ബാറ്ററികൾ തുടങ്ങിയവക്കാണ് പുതുതായി നികുതി പ്രഖ്യാപിച്ചത്. മൂന്നു ഘട്ടങ്ങളിലായാണ് ഇവ നടപ്പാക്കുക. ആദ്യഘട്ടത്തിൽ ഇലക്ട്രിക് വാഹനങ്ങൾ, സോളാർ ബാറ്ററികൾ, സിറിഞ്ചുകൾ, സൂചികൾ, ഉരുക്ക്, അലൂമിനിയം തുടങ്ങിയവക്കാണ് ഈ വർഷം തന്നെ തീരുവ നടപ്പിൽവരിക. ഇലക്ട്രിക് വാഹനങ്ങൾക്ക് നേരത്തേ 27.5 ശതമാനമായിരുന്നത് 102.5 ശതമാനമായാണ് നികുതി…

വാഷിങ്ടൺ: അമേരിക്കൻ വിപണിയിൽ ആധിപത്യം ഉറപ്പിക്കുന്ന ചൈനയെ പിടിക്കാൻ പുതുതായി അധിക നികുതി ചുമത്തി ബൈഡൻ ഭരണകൂടം. ചൈനയുടെ ഇലക്ട്രിക് വാഹനങ്ങൾ, സോളാർ ബാറ്ററികൾ, സ്റ്റീൽ, അലൂമിനിയം, മെഡിക്കൽ ഉപകരണങ്ങൾ, അത്യാധുനിക ബാറ്ററികൾ തുടങ്ങിയവക്കാണ് പുതുതായി നികുതി പ്രഖ്യാപിച്ചത്. മൂന്നു ഘട്ടങ്ങളിലായാണ് ഇവ നടപ്പാക്കുക.

ആദ്യഘട്ടത്തിൽ ഇലക്ട്രിക് വാഹനങ്ങൾ, സോളാർ ബാറ്ററികൾ, സിറിഞ്ചുകൾ, സൂചികൾ, ഉരുക്ക്, അലൂമിനിയം തുടങ്ങിയവക്കാണ് ഈ വർഷം തന്നെ തീരുവ നടപ്പിൽവരിക. ഇലക്ട്രിക് വാഹനങ്ങൾക്ക് നേരത്തേ 27.5 ശതമാനമായിരുന്നത് 102.5 ശതമാനമായാണ് നികുതി ഉയരുക. സോളാർ ബാറ്ററികൾക്ക് ഇരട്ടി വർധിച്ച് 50 ശതമാനമാകും.

ഉരുക്ക്, അലൂമിനിയം ഉൽപന്നങ്ങൾക്ക് 25 ശതമാനവുമായി ഉയരും. കമ്പ്യൂട്ടർ ചിപ്പുകൾക്ക് അടുത്ത വർഷമാകും നികുതി വർധന. 50 ശതമാനമായിട്ടാകും ഉയരുക. എന്നാൽ, ഇവ മറികടക്കാൻ ചൈനീസ് സർക്കാർ ഇവക്ക് സബ്സിഡി പ്രഖ്യാപിച്ചേക്കുമെന്ന സാധ്യത നിലനിൽക്കുന്നുണ്ട്. നിലവിൽ 12,000 ഡോളർവരെ നിരക്കിൽ ഇലക്ട്രിക് വാഹനങ്ങൾ വിൽക്കാൻ ചൈനീസ് കമ്പനികൾക്കാകും.

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports