തനത് ഫണ്ട്​ ട്രഷറിയിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്​ നിർദേശം

തനത് ഫണ്ട്​ ട്രഷറിയിലേക്ക് മാറ്റാൻ തദ്ദേശ സ്ഥാപനങ്ങൾക്ക്​ നിർദേശം

March 23, 2024 0 By BizNews

തൃ​ശൂ​ർ: ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​ത് ഫ​ണ്ടു​ക​ൾ ഉ​ട​ൻ ട്ര​ഷ​റി​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് സ​ർ​ക്കാ​ർ നി​ർ​ദേ​ശം. ഇ​തു​സം​ബ​ന്ധി​ച്ച് ധ​ന​വ​കു​പ്പ് പ്ര​ത്യേ​ക സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ച്ചു. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​ത് ഫ​ണ്ട്​ സ്പെ​ഷ​ൽ ട്ര​ഷ​റി സേ​വി​ങ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ട്ര​ഷ​റി സേ​വി​ങ്സ് അ​ക്കൗ​ണ്ടി​ല്ലാ​ത്ത ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ഉ​ട​ൻ അ​ക്കൗ​ണ്ട്​ ആ​രം​ഭി​ക്ക​ണ​മെ​ന്നും 2021 സെ​പ്റ്റം​ബ​റി​ലും 2022 സെ​പ്റ്റം​ബ​റി​ലും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ഇ​പ്പോ​ഴും പ​ല​രും ട്ര​ഷ​റി അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​ട്ടി​ല്ലെ​ന്നും വാ​ണി​ജ്യ ബാ​ങ്കു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ക​യാ​ണെ​ന്നും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ്​ സ​ർ​ക്കു​ല​റെ​ന്ന്​ ധ​ന​വ​കു​പ്പ്​ വി​ശ​ദീ​ക​രി​ക്കു​ന്നു.

പൊ​തു ആ​വ​ശ്യ ഫ​ണ്ടും ത​ന​ത് ഫ​ണ്ടും പ്രാ​ദേ​ശി​ക സ​ർ​ക്കാ​റു​ക​ൾ ലോ​ക്ക​ൽ ഗ​വ. ട്ര​ഷ​റി സേ​വി​ങ്സ് ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ൽ നി​ക്ഷേ​പി​ക്കാ​നാ​ണ് ധ​ന​വ​കു​പ്പ് അ​ഡീ​ഷ​ന​ൽ സെ​ക്ര​ട്ട​റി പി. ​അ​നി​ൽ പ്ര​സാ​ദ് പു​റ​പ്പെ​ടു​വി​ച്ച സ​ർ​ക്കു​ല​റി​ലു​ള്ള​ത്. എ​ന്നാ​ൽ, അ​ക്കൗ​ണ്ടു​ക​ൾ തു​ട​ങ്ങാ​ത്ത​തി​ന്‍റെ​യ​ല്ലെ​ന്നും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന സ​ർ​ക്കാ​ർ ആ​ശ്വാ​സം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നു​മാ​ണ്​ ആ​ക്ഷേ​പം. സ​ർ​ക്കാ​റി​ന്റെ നി​ത്യ​ച്ചെ​ല​വ് പോ​ലും അ​വ​താ​ള​ത്തി​ലാ​യി​രി​ക്കെ സാ​മ്പ​ത്തി​ക വ​ർ​ഷാ​വ​സാ​നം കൂ​ടി​യാ​യ​തോ​ടെ ക​ടു​ത്ത ഞെ​രു​ക്ക​ത്തി​ലാ​ണ് സം​സ്ഥാ​നം.

ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, വി​വി​ധ പെ​ൻ​ഷ​ൻ ബോ​ർ​ഡു​ക​ൾ എ​ന്നി​വ​രു​ടെ​യ​ട​ക്കം നി​ക്ഷേ​പ​ങ്ങ​ൾ ട്ര​ഷ​റി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന് നേ​ര​ത്തേ നി​ർ​ദേ​ശി​ച്ചി​രു​ന്നു. അ​തേ​സ​മ​യം, ഇ​ത്ത​ര​മൊ​രു സ​ർ​ക്കു​ല​ർ പു​റ​പ്പെ​ടു​വി​ക്കാ​ൻ അ​ധി​കാ​ര​മി​ല്ലെ​ന്നാ​ണ് വി​ദ​ഗ്ധ​ർ പ​റ​യു​ന്ന​ത്.