ന്യൂഡൽഹി: സുപ്രധാനമായ പ്രഖ്യാപനങ്ങളൊന്നും നടത്താതെ ധനമന്ത്രി നിർമല സീതാരാമന്റെ ഇടക്കാല ബജറ്റ്. തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രണ്ടാം നരേന്ദ്ര മോദി സർക്കാറിന്റെ അവസാന ബജറ്റിൽ വലിയ പദ്ധതികളുടെ പ്രഖ്യാപനങ്ങളുണ്ടായില്ല. ദരിദ്രർ, വനിതകൾ, യുവാക്കൾ, കർഷകർ എന്നിവർക്കാണ് ബജറ്റിൽ ഊന്നൽ നൽകുന്നത്. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുള്ള ചില നിർദേശങ്ങളും റെയിൽവേ, ടൂറിസം മേഖലയുടെ വികസനത്തിന് വേണ്ടിയുള്ള പ്രഖ്യാപനങ്ങളുമാണ് ബജറ്റിൽ ഇടംപിടിച്ചിരിക്കുന്നത്. ഭക്ഷണം, പാർപ്പിടം, തൊഴിൽ തുടങ്ങിയ ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മോദി സർക്കാർ കൊണ്ടുവന്ന പദ്ധതികൾ കൂടുതൽ വിപുലമാക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്.
2024-02-01
