റെക്കോഡ് ഉയരം കുറിച്ച് സെൻസെക്സും നിഫ്റ്റിയും

Spread the News

​മുംബൈ: മൂന്നു സംസ്ഥാനങ്ങളിലെ ബി.ജെ.പിയുടെ ഉജ്വല വിജയത്തിന്റെ ചുവടുപിടിച്ച് മുന്നേറി ഓഹരി വിപണി. സെൻസെക്സും നിഫ്റ്റിയും പുതിയ റെക്കോഡ് കുറിച്ചു. സെൻസെക്സ് 1383.93 പോയന്റിന്റെ നേട്ടവുമായി 68,865.12 ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റി 418.90 പോയന്റ് കുതിച്ച് 20,686.80ലെത്തി. ഓഹരികള്‍ കുതിച്ചതോടെ നിക്ഷേപകരുടെ ആസ്തിയില്‍ നിമിഷനേരംകൊണ്ട് നാല് ലക്ഷം കോടി രൂപയുടെ വര്‍ധനവാണുണ്ടായത്.

റിലയൻസ്, ഐ.സി.ഐ.സി, എച്ച്.ഡി.എഫ്.സി ഓഹരികളാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. അദാനി ഗ്രൂപ്പിന്റെ ഓഹരികളും നേട്ടത്തിലായി. വേൾപൂൾ, ഡെൽറ്റ കോർപ്, സീ എന്റർടെയ്ൻ, ബ്രിട്ടാനിയ ഓഹരികൾ നഷ്ടത്തിലായി.

Leave a Reply

Your email address will not be published. Required fields are marked *