സ്വർണവിലയിൽ വീണ്ടും വർധന; പവന് 80 രൂപ കൂടി, ഇന്നത്തെ വിലയറിയാം…

Spread the News

കോഴിക്കോട്: സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന. ഇന്ന് പവന് 80 രൂപയാണ് വർധിച്ചത്. ഇന്നലെയും 80 രൂപ വർധിച്ചിരുന്നു. 45,280 രൂപയാണ് ഇന്ന് പവൻ വില. ഗ്രാമിന് 5660 രൂപ.

സർവകാല റെക്കോഡിലെത്തിയ സ്വർണവിലയിൽ നവംബർ ഒന്നിന് ഇടിവുണ്ടായിരുന്നു. പവന് 240 രൂപ കുറഞ്ഞ് 45,120യിൽ എത്തിയിരുന്നു. തുടർന്നാണ് രണ്ട് ദിവസങ്ങളിലായി 160 രൂപ വർധിച്ച് 45,280 രൂപയിലെത്തിയത്.

ഒക്ടോബർ 28ന് കേരളത്തിൽ സ്വർണവില റെക്കോഡിലെത്തിയിരുന്നു. ഗ്രാമിന് 5740 രൂപയും പവന് 45,920 രൂപയുമായിരുന്നു അന്നത്തെ വില.

Leave a Reply

Your email address will not be published. Required fields are marked *