ഗംഗാ ജലത്തിനും ജി.എസ്.ടി ​?; വ്യക്തത വരുത്തി കേന്ദ്ര പരോക്ഷ നികുതി വകുപ്പ്

Spread the News

ഗംഗാ ജലത്തിനും ജി.എസ്.ടി ഏർപ്പെടുത്തുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര പരോക്ഷ നികുതി വകുപ്പ്. ഗംഗാ ജലം പൂജാ വസ്തുവാണെന്നും അത് ജി.എസ്.ടിക്ക് കീഴിൽ വരില്ലെന്നും പരോക്ഷ നികുതി വകുപ്പ് അറിയിച്ചു.

പൂജാ വസ്തുക്കൾക്ക് 2017ൽ ജി.എസ്.ടി അവതരിപ്പിച്ചപ്പോൾ മുതൽ നികുതി ഈടാക്കിയിരുന്നില്ലെന്നും പരോക്ഷ നികുതി വകുപ്പ് വിശദീകരിച്ചു. പൂജവസ്തുക്കൾക്ക് നികുതി ഈടാക്കണോയെന്ന കാര്യം കൗൺസിലിന്റെ 14,15 യോഗങ്ങളിൽ ചർച്ചയായിരുന്നു. ഒടുവിൽ നികുതി ഈടാക്കേണ്ടെന്ന തീരുമാനത്തിലേക്കാണ് എത്തിയതെന്നും വകുപ്പ് വിശദീകരിച്ചു.

ഗംഗാ ജലത്തിന് 18 ശതമാനം നികുതി ഈടാക്കുമെന്നായിരുന്നു പ്രചരിച്ചിരുന്ന അഭ്യൂഹങ്ങൾ. ഗംഗാ ജലത്തിന് ജി.എസ്.ടി ഈടാക്കുമെന്ന വാർത്തകൾ കോൺഗ്രസ് ബി.ജെ.പി നേതാക്കൾ തമ്മിലുള്ള വാക്പോരിനും കാരണമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *