‘സ്വന്തം പേര് ഓർമയില്ല, ഉമിനീരുപോലും ഇറക്കുന്നില്ല’: മറവിരോ​ഗം ബാധിച്ച് കനകലത ദുരിതാവസ്ഥയിൽ

‘സ്വന്തം പേര് ഓർമയില്ല, ഉമിനീരുപോലും ഇറക്കുന്നില്ല’: മറവിരോ​ഗം ബാധിച്ച് കനകലത ദുരിതാവസ്ഥയിൽ

Spread the News

രു കാലത്ത് മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്നു നടി കനകലത. ഇപ്പോൾ കടുത്ത ആരോ​ഗ്യ പ്രശ്നങ്ങളിലൂടെ കടന്നുപോവുകയാണ് താരം. പാർക്കിൻസൺസും മറവിരോ​ഗവും ബാധിച്ച് ദുരിതാവസ്ഥയിലാണ് കനകലത ഇപ്പോൾ. ഭക്ഷണം കഴിക്കുന്നതുപോലും നിർത്തിയ അവസ്ഥയാണ്. ഉമിനീരു പോലും ഇറക്കാതായി. ഭക്ഷണം കഴിക്കുക, വെള്ളം കുടിക്കുക ഇങ്ങനെയുള്ള ദൈനംദിന കാര്യങ്ങളൊക്കെ മറന്നുപോയെന്നും നടിയുടെ സഹോദരി വിജയമ്മ മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

2021 മുതലാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. ഉറക്കക്കുറവായിരുന്നു തുടക്കം. തുടർന്ന് കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഡോക്ടറെ കണ്ടതോടെയാണ് ഡിമൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് കണ്ടുപിടിക്കുന്നത്. എംആർഐ സ്കാനിൽ തലച്ചോറ് ചുരുങ്ങുന്നതായി കണ്ടെത്തി. ഒക്ടോബര്‍ 22 മുതല്‍ നവംബര്‍ അഞ്ച് വരെ കനകലത ഐസിയുവിൽ ആയിരുന്നെന്നും വിജയമ്മ വ്യക്തമാക്കി.

actress-kanakalatha-life-kanakalatha-movie | സ്വന്തം പേര് മറന്നു,:  ഉമിനീരുപോലും ഇറക്കാതായി; നടി കനകലതയെ കുറിച്ച് സഹോദരി | Mangalam

പൂക്കാലം എന്ന ചിത്രത്തിലാണ് കനകലത അവസാനം പ്രത്യക്ഷപ്പെട്ടത്. ആരോഗ്യാവസ്ഥ മോശമായതുകൊണ്ട് സിനിമകളും സീരിയലുമൊക്കെ ഒഴിവാക്കിയിരുന്നു. അമ്മ സംഘടനയുടെ ഇന്‍ഷുറന്‍സ് ഉണ്ട്. മാസം 5000 രൂപ കൈനീട്ടമായും ലഭിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *