ആ​ദ്യ​മാ​യി 20,000 തൊ​ട്ട് നി​ഫ്റ്റി

ആ​ദ്യ​മാ​യി 20,000 തൊ​ട്ട് നി​ഫ്റ്റി

September 12, 2023 0 By BizNews

മും​ബൈ: നാ​ഷ​ന​ൽ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ച് സൂ​ചി​ക (നി​ഫ്റ്റി) ആ​ദ്യ​മാ​യി 20,000 പോ​യ​ന്റ് തൊ​ട്ടു. വി​ദേ​ശ നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ൾ വി​ൽ​പ​ന തു​ട​രു​മ്പോ​ഴും ആ​ഭ്യ​ന്ത​ര നി​ക്ഷേ​പ സ്ഥാ​പ​ന​ങ്ങ​ളു​ടെ വാ​ങ്ങ​ലി​ന്റെ ക​രു​ത്തി​ലാ​ണ് നി​ഫ്റ്റി എ​ക്കാ​ല​ത്തെ​യും ഉ​യ​ർ​ന്ന നി​ല ഭേ​ദി​ച്ച​ത്. സെ​ൻ​സെ​ക്സ് 528.17 പോ​യ​ന്റ് ഉ​യ​ർ​ന്ന് 67,127.08ലും ​നി​ഫ്റ്റി 176.4 പോ​യ​ന്റ് ഉ​യ​ർ​ന്ന് 19,996.35ലു​മാ​ണ് തി​ങ്ക​ളാ​ഴ്ച വ്യാ​പാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

20,008.15ൽ ​എ​ത്തി​യ​ശേ​ഷ​മാ​ണ് അ​ൽ​പം താ​ഴ്ന്ന് ഈ ​നി​ല​യി​ലെ​ത്തി​യ​ത്. തു​ട​ർ​ച്ച​യാ​യ ഏ​ഴാം ദി​വ​സ​മാ​ണ് വി​പ​ണി ലാ​ഭം നേ​ടു​ന്ന​ത്. ജി20 ​ഉ​ച്ച​കോ​ടി​യു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പും പ്ര​ഖ്യാ​പ​ന​ങ്ങ​ളും വി​പ​ണി​ക്ക് ക​രു​ത്താ​യി. പ​ണ​പ്പെ​രു​പ്പ​ത്തി​ൽ കു​റ​വു​ണ്ടാ​കു​മെ​ന്ന സൂ​ച​ന​ക​ളും തു​ണ​ച്ചു. ബി.​എ​സ്.​സി മി​ഡ്കാ​പ് സൂ​ചി​ക 1.20 ശ​ത​മാ​ന​വും സ്മാ​ൾ​കാ​പ് സൂ​ചി​ക 0.70 ശ​ത​മാ​ന​വും ഉ​യ​ർ​ന്നു. ഏ​ഷ്യ​ൻ വി​പ​ണി​ക​ൾ സ​മ്മി​ശ്ര നി​ല കാ​ണി​ച്ച​പ്പോ​ൾ യൂ​റോ​പ്പും യു.​എ​സും ലാ​ഭ​ത്തി​ലാ​യി​രു​ന്നു.