സ്വർണ വില കുറഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
May 30, 2023കൊച്ചി: സ്വർണത്തിന് പവന് 80 രൂപ കുറഞ്ഞു. 44,360 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഗ്രാമിന് 10 രൂപ കുറഞ്ഞ് 5545 രൂപയായി.
ഇന്നലെ പവന് 44440 രൂപയും ഗ്രാമിന് 5555 രൂപയുമായിരുന്നു. ഈ മാസം അഞ്ചിനാണ് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത് -പവന് 45760 രൂപയും ഗ്രാമിന് 5720 രൂപയും. 25 ദിവസം കൊണ്ട് പവന് 1,320 രൂപയാണ് കുറഞ്ഞത്.