കൊച്ചി: സംസ്ഥാനത്ത് സ്വർണവില മൂന്നുദിവസത്തിന് ശേഷം ഇന്ന് കൂടി. പവന് 400 രൂപയും ഗ്രാമിന് 50രൂപയുമാണ് കൂടിയത്.
കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് പവന് 760 രൂപ കുറഞ്ഞിരുന്നു. മേയ് 16ന് 45,400 രൂപ ഉണ്ടായിരുന്ന സ്വർണത്തിന് 17ന് 45,040ഉം 18ന് 44,880 രൂപയുമായിരുന്നു വില. ഇന്നലെ പവന് 240 രൂപയാണ് കുറഞ്ഞത്. 44,640 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ ഇന്നലത്തെ വില. 5580 രൂപയായിരുന്നു ഒരു ഗ്രാം സ്വർണത്തിന്റെ വില.




