ഡെബിറ്റ് കാര്‍ഡില്‍ ഇരുചക്ര വാഹന വായ്പയുമായി ഫെഡറല്‍ ബാങ്ക്

ഡെബിറ്റ് കാര്‍ഡില്‍ ഇരുചക്ര വാഹന വായ്പയുമായി ഫെഡറല്‍ ബാങ്ക്

Spread the News

കൊച്ചി: ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് മാസത്തവണ വ്യവസ്ഥയില്‍ ഇരുചക്ര വാഹനം വാങ്ങാന്‍ സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക് പുതിയ പദ്ധതി അവതരിപ്പിച്ചു. യോഗ്യരായ ഫെഡറല്‍ ബാങ്ക് ഉപഭോക്താക്കള്‍ക്ക് വെറും ഒരു രൂപ മാത്രം അടച്ച് ലളിതമായ നടപടിക്രമങ്ങളിലൂടെ ഇരുചക്ര വാഹനം സ്വന്തമാക്കാം. ഈ വായ്പാ പദ്ധതിക്ക് ബാങ്കില്‍ നേരിട്ടെത്തുകയോ മറ്റു പേപ്പര്‍ ജോലികളോ വേണ്ടതില്ല. പൂര്‍ണമായും ഓണ്‍ലൈന്‍ ആയാണ് ഇടപാട്. ഹീറോ മോട്ടോകോര്‍പ്, ഹോണ്ട മോട്ടോര്‍സൈക്കിള്‍, ടിവിഎസ് മോട്ടോര്‍ എന്നീ കമ്പനികളുടെ 947 ഷോറൂമുകളില്‍ നിന്ന് ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡുള്ള അർഹരായ ഉപഭോക്താക്കൾക്ക് ലളിതമായി ഇരുചക്രവാഹനങ്ങള്‍ വാങ്ങാം. സാധാരണ ഇരുചക്ര വാഹന വായ്പകളില്‍ നിന്ന് വ്യത്യസ്തമായി ഈ ഡെബിറ്റ് കാര്‍ഡ് ഇഎംഐ പര്‍ചേസിന് വാഹനം ബാങ്കിന്റെ പേർക്ക് ഹൈപ്പോതികെയ്റ്റ്  ചെയ്യേണ്ടതില്ല. മൂന്ന്, ആറ്, ഒമ്പത്, 12 എന്നിങ്ങനെയുള്ള മാസ തവണകള്‍ തിരഞ്ഞെടുക്കാം. ഈ പദ്ധതി പ്രകാരമുള്ള വായ്പകള്‍ക്ക് ബാങ്ക് പ്രൊസസിങ് ചാര്‍ജും ഈടാക്കില്ല.

ഹോണ്ട മോട്ടോര്‍സൈക്കിളിന്റെ രാജ്യത്തുടനീളമുള്ള 793 ഷോറൂമുകളില്‍ നിന്ന് ഈ പദ്ധതി പ്രകാരം ഇരുചക്ര വാഹനം വാങ്ങുന്നവര്‍ക്ക് ഉത്സവ ഓഫറായി അഞ്ചു ശതമാനം കാഷ് ബാക്കും ലഭിക്കും. DC<space>EMI എന്ന ഫോര്‍മാറ്റില്‍ 5676762 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചോ, 7812900900 എന്ന നമ്പറിലേക്ക് മിസ്സ്ഡ് കോള്‍ ചെയ്‌തോ ഉപഭോക്താക്കള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ഇഎംഐ യോഗ്യത അറിയാം. നിലവില്‍ ഇന്ത്യയിലൂടനീളം 36,000ലധികം സ്റ്റോറുകളില്‍ ഫെഡറല്‍ ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഇംഎംഐ ലഭ്യമാണ്. ഇ-കൊമേഴ്‌സ് പോര്‍ട്ടലുകളായ ആമസോണിലും ഫ്‌ളിപ്കാര്‍ട്ടിലും ഈയിടെ ഫെഡറല്‍ ബാങ്ക് ഈ സേവനം നല്‍കിത്തുടങ്ങിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *