പ്രത്യേക ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ച് ഐസിഐസിഐ ബാങ്ക്
October 1, 2020 0 By BizNews കൊച്ചി: ബാങ്കിങ് സേവനങ്ങള്‍ക്ക് ഉള്‍പ്പെടെ, വിവിധ ബ്രാന്‍ഡുകളിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും ആയിരക്കണക്കിന് ഓഫറുകള്‍ ലഭ്യമാക്കി ഐസിഐസിഐ ബാങ്ക് പ്രത്യേക ഉത്സവ ഓഫറുകള്‍ പ്രഖ്യാപിച്ചു. റീട്ടെയില്‍, ബിസിനസ് ഉപഭോക്താക്കള്‍ക്കായി ഫെസ്റ്റിവല്‍ ബൊണാന്‍സ എന്ന പേരില്‍ പ്രഖ്യാപിച്ച ഓഫറുകളില്‍ ഡിസ്ക്കൗണ്ടുകളും ക്യാഷ്ബാക്കുകളും ഉള്‍പ്പെടും. വിവിധ ബാങ്കിങ് ഉല്‍പ്പന്നങ്ങളിലും സേവനങ്ങളിലും ആകര്‍ഷകമായ ആനുകൂല്യങ്ങളാണ് ലഭ്യമാക്കുക. ചില ഓഫറുകള്‍ 2020 ഒക്ടോബര്‍ ഒന്ന് മുതലും മറ്റുള്ളവ ഈ ഉത്സവ സീസണിന്റെ വിവിധ ദിവസങ്ങളിലായും ലഭ്യമായി തുടങ്ങും. ഇലക്ട്രോണിക്സ്, ഗാഡ്ജെറ്റ്സ്, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍, ആരോഗ്യം, പലചരക്ക് ഉത്പന്നങ്ങള്‍, ഫുഡ് ഓര്‍ഡര്‍, ഓട്ടോമൊബൈല്‍, ഫര്‍ണീച്ചര്‍, വിനോദം, ഇ-ലേണിങ് എന്നിവ ഉള്‍പ്പെടുന്ന വിവിധ വിഭാഗങ്ങളില്‍ വിവിധ ഓഫറുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഐസിഐസിഐ ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ് ആപ്ലിക്കേഷനായ ഐമൊബൈല്‍ എന്നിവ ഉപയോഗിച്ച് ഓഫറുകള്‍ നേടാം. ഇതിന് പുറമെ ലോണുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, സേവിങ്സ്, കറന്റ് അക്കൗണ്ടുകള്‍, എന്‍ആര്‍ഐ അക്കൗണ്ടുകള്‍, മണി ട്രാന്‍സ്ഫര്‍, കണ്‍സ്യൂമര്‍ ഫിനാന്‍സ്, ഇന്‍വെസ്റ്റ്മെന്റ് തുടങ്ങിയ ബാങ്കിങ് സേവനങ്ങളുടെ നീണ്ട പട്ടികയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഓഫറുകള്‍ ആസ്വദിക്കാന്‍ കഴിയും.
ഭവന വായ്പകള്‍, മറ്റു ബാങ്കുകളില്‍ നിന്നുള്ള ഭവനവായ്പയുടെ ബാലന്‍സ് കൈമാറ്റം, ഓട്ടോ ലോണുകള്‍, ഇരുചക്ര വാഹന വായ്പകള്‍, ഉടനടിയുള്ള വ്യക്തിഗത വായ്പകള്‍, ഉപഭോക്തൃ ധനകാര്യ വായ്പകള്‍ എന്നിവയില്‍ പ്രോസസിങ് ഫീസ് ഇളവ്, കുറഞ്ഞ ഇ.എം.ഐ എന്നിങ്ങനെയുള്ള ആനൂകൂല്യം ലഭിക്കും. പത്തു ശതമാനം വരെ കിഴിവും ക്യാഷ്ബാക്കുമാണ് പ്രമുഖ ബ്രാന്‍ഡുകളിലെയും ഇകൊമേഴ്സ് പ്ലാറ്റ്ഫോമുകളിലെയും ഓഫര്‍. ഇലക്ട്രോണിക്സ് ആന്‍ഡ് ഗാഡ്ജെറ്റ് വിഭാഗത്തില്‍ 20 ശതമാനം ക്യാഷ്ബാക്കും വസ്ത്രങ്ങളും ആഭരണങ്ങളും വിഭാഗത്തില്‍ പത്തു ശതമാനം കിഴിവും അയ്യായിരം രൂപ വരെ ക്യാഷ് ബാക്കും ലഭിക്കും. അഞ്ചു മുതല്‍ 50 ശതമാനം വരെ കിഴിവാണ് ഹെല്‍ത്ത്, ഫിറ്റ്നെസ്, ഗ്രൂമിങ് വിഭാഗത്തില്‍ ഐസിഐസിഐ ഓഫര്‍ ചെയ്യുന്നത്.