പൊന്നേ..കരളേന്ന് വിളിച്ച് അടിച്ചുമാറ്റിയത് 24 പവൻ! സമൂഹമാധ്യമം വഴി പ്രണയം നടിച്ച് സ്വർണം കവർന്ന യുവാവ് പിടിയിൽ

പൊന്നേ..കരളേന്ന് വിളിച്ച് അടിച്ചുമാറ്റിയത് 24 പവൻ! സമൂഹമാധ്യമം വഴി പ്രണയം നടിച്ച് സ്വർണം കവർന്ന യുവാവ് പിടിയിൽ

Spread the News

സമൂഹമാധ്യമം വഴി പെൺകുട്ടികളോട് പ്രണയം നടിച്ച് സ്വർണം തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയിൽ. മലപ്പുറം കോട്ടക്കലിൽ ആണ് സംഭവം ചാപ്പനങ്ങാടി സ്വദേശി നബീറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

സമൂഹമാധ്യമം വഴി പ്രണയം നടിച്ചാണ് ഇയാൾ സ്വർണം കവർന്നത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് ഇത്തരത്തിൽ 24 പവൻ സ്വർണ്ണാഭരണങ്ങളാണ് നബീർ കവർന്നത്

പെൺകുട്ടിയുടെ ജേഷ്ഠൻ്റെ ഭാര്യയുടെ ആഭരണങ്ങൾ കഴിഞ്ഞ ദിവസം കാണാതായിരുന്നു. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടന്നപ്പോഴാണ് നബീർ പിടിയിലാകുന്നത്. പിന്നാലെ ഇയാളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *