എസ്.ബി.ഐയുടെ ലാഭത്തിൽ 84 ശതമാനം വർധന

എസ്.ബി.ഐയുടെ ലാഭത്തിൽ 84 ശതമാനം വർധന

Spread the News

മുംബൈ: പൊതുമേഖല ബാങ്കായ എസ്.ബി.ഐയുടെ മൂന്നാംപാദ ലാഭത്തിൽ 84 ശതമാനം വർധന. 16,891 കോടിയായാണ് എസ്.ബി.ഐയുടെ ലാഭം വർധിച്ചത്. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ 9,163 കോടിയായിരുന്നു എസ്.ബി.ഐയുടെ ലാഭം. എസ്.ബി.ഐ 16,219 കോടി ലാഭം നേടുമെന്നായിരുന്നു പ്രവചനങ്ങൾ.

പലിശയിൽ നിന്നുള്ള എസ്.ബി.ഐയുടെ വരുമാനത്തിൽ മൂന്നാംപാദത്തിൽ 4.09 ശതമാനം വർധനയുണ്ടായി. 41,620 കോടിയായാണ് പലിശ വരുമാനം ഉയർന്നത്. കഴിഞ്ഞ വർഷം മൂന്നാംപാദത്തിൽ 39,816 കോടിയായിരുന്നു പലിശയിൽ നിന്നുള്ള എസ്.ബി.ഐയുടെ വരുമാനം.

അതേസമയം, ലാഭഫലം പുറത്ത് വന്നിട്ടും എസ്.ബി.ഐ ഓഹരികൾക്ക് വിപണിയിൽ നേട്ടമുണ്ടായില്ല. 1.58 ശതമാനം നഷ്ടത്തോടെയാണ് ദേശീയ സൂചികയിൽ എസ്.ബി.ഐ ഓഹരികൾ വ്യാപാരം അവസാനിപ്പിച്ചത്. 12.10 രൂപയുടെ നഷ്ടമാണ് എസ്.ബി.ഐ ഓഹരികൾക്ക് ഉണ്ടായത്. 753.95 രൂപയിലാണ് എസ്.ബി.ഐ വ്യാപാരം അവസാനിപ്പിച്ചത്.

അതേസമയം, പേഴ്സണൽ വായ്പകളിൽ എസ്.ബി.ഐക്ക് ഇരട്ടയക്ക വർധനയുണ്ടായെന്ന് ചെയർമാൻ സി.എസ് ഷെട്ടി പറഞ്ഞു. എസ്.ബി.ഐയുടെ എം.എഫ്.ഐ പോർട്ട്ഫോ​ളിയോ 10,000 കോടിയിൽ നിന്നും 11,000 കോടിയായി ഉയർന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *