ഷിവാസ് റീഗലിന്റെ ഇന്ത്യയിലെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്

ഷിവാസ് റീഗലിന്റെ ഇന്ത്യയിലെ വളര്‍ച്ചാ നിരക്കില്‍ വന്‍ ഇടിവ്

Spread the News

ലക്ഷ്വറി ബ്രാന്‍ഡുകളില്‍ പ്രമുഖമായ പെര്‍നോഡ് റിച്ചാര്‍ഡ്സിന്‍റെ ഷിവാസ് റീഗലിലും അബസല്യൂട്ട് വോഡ്ഗയ്ക്കും ഇന്ത്യയിലെ വളര്‍ച്ചയില്‍ ഗണ്യമായ ഇടിവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറ് മാസത്തെ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബ്ലൂംബെര്‍ഗ് ക്വിന്‍റാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഏപ്രില്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള ആറ് മാസത്തെ കണക്കുകളിലാണ് ഷിവാസിന്‍റെ വളര്‍ച്ചയിലെ ഇടിവ് വ്യക്തമാകുന്നത്. ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങള്‍ അടങ്ങിയ ആദ്യ ക്വാര്‍ട്ടറില്‍ 23 ശതമാനമായിരുന്നു ഇന്ത്യയിലെ വളര്‍ച്ച. എന്നാല്‍ ശേഷമുള്ള മൂന്ന് മാസങ്ങളില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈ, ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ വളര്‍ച്ച 23 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി ഇടിഞ്ഞെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *