പെണ്‍കുട്ടികള്‍ നിക്കറിട്ടാല്‍ ലെസ്ബിയന്‍ ആകും;ഹോര്‍മോണില്‍ മാറ്റമുണ്ടാകും; വിവാദ പ്രസ്‌താവനയുമായി രജിത് കുമാർ
November 28, 2024വിവാദ പ്രസ്‌താവനയുമായി രംഗത്ത് വന്നിരിക്കുകയാണ് അധ്യാപകൻ കൂടിയായ രജിത് കുമാർ. പെൺകുട്ടികൾ ഷോർട്‌സ് ധരിച്ചാൽ മറ്റ് പെൺകുട്ടികൾക്ക് ക്രഷ് തോന്നുമെന്നും ലെസ്ബിയൻ ആവുമെന്നുമാണ് രജിത് കുമാർ പറയുന്നത്.കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് പറഞ്ഞത്.ഭിന്നശേഷിക്കാരും, അംഗപരിമിതരും ഒപ്പം ഭിക്ഷക്കാരും ഒക്കെ ജനിക്കുന്നത് കർമ്മ ഫലത്തിന്റെ ഭാഗമായാണ് എന്ന പ്രസ്‌താവനയും രജിത് കുമാർ നടത്തുകയുണ്ടായി. മാതാപിതാക്കൾക്ക് മക്കളെ സൃഷ്‌ടിക്കാൻ മാത്രമേ സാധിക്കൂവെന്ന് പറഞ്ഞ രജിത് കുമാർ അവരുടെ കുടുംബത്തിൽ നിന്ന് കിട്ടണം ബാക്കിയുള്ളതൊക്കെയെന്നും പറഞ്ഞു.
‘അടുത്തിടെ എന്നോടൊരു മാതാപിതാക്കൾ പറഞ്ഞതാണ്. അവൾക്ക് ചെറുപ്പത്തിലേ ഞങ്ങൾ ഷോർട്‌സ് ധരിക്കാനായി വാങ്ങി കൊടുത്തു. അത് ധരിപ്പിച്ചാണ് ശീലിപ്പിച്ചത്. വലുതായപ്പോൾ അവൾക്ക് പാവാടയും ചുരിദാറും ഒന്നും വേണ്ട. അവൾക്ക് ഷോർട്‌സ് മാത്രം മതിയെന്നാണ്. ജനിച്ച കൊച്ച് ഒരിക്കലും ഷോർട്‌സ് വേണമെന്ന് പറഞ്ഞിട്ടില്ല, അതിന്റ രക്ഷിതാക്കൾ തന്നെയാണ് അത് ധരിപ്പിച്ച് ശീലിപ്പിച്ചത്’ രജിത് കുമാർ പറഞ്ഞു.
‘ഒരു കുട്ടിയെ ഷോർട്‌സ് ഇട്ട് വളർത്തിയത് കൊണ്ട് മാത്രമാണ് അവൾക്ക് മറ്റൊരു പെൺകുട്ടിയോട് ക്രഷ് ഉണ്ടായത്. ഇപ്പോഴത്തെ ബിഗ് ബോസ് സീസണിൽ നിങ്ങൾ കണ്ടതല്ലേ..? അതിനകത്ത് നടന്ന കാര്യമാണിത്. ഒരു പെൺകുട്ടിക്ക് മറ്റൊരു പെൺകുട്ടിയോട് ക്രഷ് ഉണ്ടായി. നിങ്ങൾ ചാന്തുപൊട്ട് എന്ന സിനിമ കണ്ടിട്ടില്ലേ, അതിൽ ദിലീപ് എന്ത് വേഷമാണ് ധരിച്ചത്?’ രജിത് കുമാർ ചോദിച്ചു.നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾ, ചിന്തകൾ എന്നിവ ജനിച്ചിരിക്കുന്ന വ്യക്തിയുടേത് അല്ലാതെ ഓപ്പോസിറ്റായി മാറിയാൽ ശരീരത്തിലെ ഹോർമോണിന്റെ അളവ് കുറയും. നമ്മുടെയൊക്കെ ശരീരത്തിൽ രണ്ട് ഹോർമോണുകളുണ്ട്. എന്നിൽ സ്ത്രീയുടെയും പുരുഷന്റെയും ഹോർമോണുകളുണ്ട്. ഞാൻ സ്ത്രീയുടെ ഹോർമോണാണ് ഡെവലപ്പ് ചെയ്യാൻ ശ്രമിക്കുന്നതെങ്കിൽ എന്നിൽ ആദ്യമേയുള്ള ഹോർമോൺ കുറയില്ലേ?’ അദ്ദേഹം ചോദിക്കുന്നു.’ആത്മാവിന്റെ ഗുണനിലവാരം അനുസരിച്ച് ഗർഭപാത്രം തിരഞ്ഞെടുക്കും. മാതാപിതാക്കൾക്ക് മക്കളെ സൃഷ്ട്ടിക്കാൻ മാത്രമേ കഴിയുകയുള്ളൂ. നമ്മുടെ ചിന്തകളും പ്രവർത്തികളും നല്ലതായിരിക്കണം.