രണ്ടുലക്ഷം​ പേർ വിദേശ ആസ്തി വെളിപ്പെടുത്തി

രണ്ടുലക്ഷം​ പേർ വിദേശ ആസ്തി വെളിപ്പെടുത്തി

November 24, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: ര​ണ്ടു​ല​ക്ഷം പേ​ർ ആ​ദാ​യ​നി​കു​തി റി​ട്ടേ​ണി​ൽ വി​ദേ​ശ​ത്തെ ആ​സ്തി​യും വ​രു​മാ​ന​വും വെ​ളി​പ്പെ​ടു​ത്തി​യെ​ന്നും ഇ​നി​യും വെ​ളി​പ്പെ​ടു​ത്താ​ത്ത​വ​ർ ഡി​സം​ബ​ർ 31ന​കം പു​തി​യ റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ വീ​ഴ്ച​വ​രു​ത്തി​യാ​ൽ പ​ത്തു​ല​ക്ഷം രൂ​പ പി​ഴ​യും ക​ള്ള​പ്പ​ണ​ത്തി​നെ​തി​രാ​യ പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​യും നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ട് ടാ​ക്സ​സ് ക​മീ​ഷ​ണ​ർ ശ​ശി​ഭൂ​ഷ​ൻ ശു​ക്ല അ​റി​യി​ച്ചു.

വി​ദേ​ശ വ​രു​മാ​നം വെ​ളി​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നി​കു​തി​ദാ​യ​ക​ർ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന കാ​മ്പ​യി​ൻ അ​ടു​ത്തി​ടെ ആ​ദാ​യ​നി​കു​തി വ​കു​പ്പ് ​ആ​രം​ഭി​ച്ചി​രു​ന്നു.

സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട ഐ.​ടി.​ആ​ർ ഷെ​ഡ്യൂ​ളി​ൽ വി​ദേ​ശ ആ​സ്തി​ക​ൾ പ്ര​ത്യേ​കി​ച്ച് ഉ​യ​ർ​ന്ന​മൂ​ല്യ​മു​ള്ള വി​ദേ​ശ ആ​സ്തി​ക​ൾ ഉ​ൾ​പ്പെ​ടു​ന്ന കേ​സു​ക​ളി​ൽ, അ​ത് പൂ​ർ​ണ​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ത്ത​വ​രെ ഓ​ർ​മി​പ്പി​ക്കു​ക​യും പ്രേ​രി​പ്പി​ക്കു​ക​യു​മാ​ണ് കാ​മ്പ​യി​നി​ന്റെ ല​ക്ഷ്യം.