വിലയിടിവ്; റബർ കർഷകർ ‘കണ്ണീരിൽ’

വിലയിടിവ്; റബർ കർഷകർ ‘കണ്ണീരിൽ’

October 31, 2024 0 By BizNews

അ​ടി​മാ​ലി : റ​ബ​റി​ന്റെ വി​ല​യി​ടി​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും മൂ​ലം മ​ല​യോ​ര ക​ർ​ഷ​ക​ർ തീ​രാ​ദു​രി​ത​ത്തി​ലാ​യി. വി​ല ഉ​യ​ർ​ന്ന ശേ​ഷം പെ​ട്ടെ​ന്ന്​ താ​ഴ്ന്ന​ത്​ ക​ര്‍ഷ​ക​ര്‍ക്ക് ഇ​ര​ട്ടി പ്ര​ഹ​ര​മാ​യി. ക​ഴി​ഞ്ഞ​ദി​വ​സം ആ​ര്‍.​എ​സ്.​എ​സ് നാ​ലി​ന് 179 രൂ​പ​യും അ​ഞ്ചാം ഗ്രേ​ഡി​ന് 173 രൂ​പ​യു​മാ​യി​രു​ന്നു വി​പ​ണി​വി​ല. ലോ​ട്ട് ഷീ​റ്റി​ന് 163 രൂ​പ​യാ​യി. ഇ​തി​ലും അ​ഞ്ച്​ രൂ​പ കു​റ​ച്ചാ​ണ്​ വ്യാ​പാ​രി​ക​ള്‍ ഷീ​റ്റ് എ​ടു​ക്കു​ന്ന​ത്. ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ 70 രൂ​പ​യോ​ളം കു​റ​ഞ്ഞ​ത്​ ക​ര്‍ഷ​ക​രെ കു​റ​ച്ചൊ​ന്നു​മ​ല്ല വി​ഷ​മി​പ്പി​ക്കു​ന്ന​ത്.

പ​ല​രും റ​ബ​ർ​കൃ​ഷി ത​ന്നെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. കൂ​ലി ന​ൽ​കി ടാ​പ്പി​ങ് ന​ട​ത്തി​യാ​ല്‍ കൂ​ലി​ച്ചെ​ല​വ്​ ക​ഴി​ഞ്ഞാ​ല്‍ ഒ​ന്നു​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന്​ ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്നു. മാ​ങ്കു​ളം, അ​ടി​മാ​ലി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ റ​ബ​ർ കൃ​ഷി കൂ​ടു​ത​ലാ​യി ചെ​യ്യു​ന്നു​ണ്ട്. റ​ബ​ര്‍വി​ല കി​ലോ 250 രൂ​പ​യെ​ങ്കി​ലും കി​ട്ടി​യാ​ലേ ക​ര്‍ഷ​ക​ന്​ പി​ടി​ച്ചു​നി​ല്‍ക്കാ​ന്‍ ക​ഴി​യൂ​വെ​ന്നും അ​ല്ലെ​ങ്കി​ല്‍ റ​ബ​ര്‍ കൃ​ഷി ഇ​ല്ലാ​താ​കു​മെ​ന്നു​മാ​ണ്​ ക​ര്‍ഷ​ക​ര്‍ പ​റ​യു​ന്ന​ത്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം റ​ബ​ർ​പ്പാ​ൽ ഉ​ല്‍പാ​ദ​നം കു​റ​ച്ചി​ട്ടു​ണ്ട്.

ഒ​രു ഹെ​ക്ട​റി​ന് 2,500 കി​ലോ​ഗ്രാം ഷീ​റ്റ് കി​ട്ടി​യി​രു​ന്നി​ട​ത്ത് ഇ​പ്പോ​ൾ 1500 മു​ത​ൽ 1700 വ​രെ​യാ​ണ്​ ല​ഭി​ക്കു​ന്ന​ത്. കി​ലോ​ഗ്രാ​മി​ന് 260 രൂ​പ വ​രെ കി​ട്ടി​യി​രു​ന്നി​ട​ത്ത് ഇ​പ്പോ​ൾ ക​ർ​ഷ​ക​ന്​ ല​ഭി​ക്കു​ന്ന​ത് 160 രൂ​പ​യാ​ണ്. വി​ല സ്ഥി​ര​ത ഫ​ണ്ടും പ​ല​ര്‍ക്കും കൃ​ത്യ​മാ​യി ല​ഭി​ച്ചി​ട്ടി​ല്ല. മി​ക്ക തോ​ട്ട​ങ്ങ​ളും റീ​പ്ലാ​ന്റ് ചെ​യ്യു​ന്ന​തും നീ​ളു​ക​യാ​ണ്. ര​ണ്ടു​മൂ​ന്ന്​ വ​ർ​ഷ​മാ​യി ന​ഴ്സ​റി​ക​ളി​ല്‍ റ​ബ​ർ​തൈ​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ആ​വ​ർ​ത്ത​ന​ക്കൃ​ഷി ന​ട​ത്താ​തെ തെ​ങ്ങ്, കു​രു​മു​ള​ക്, ക​മു​ക്, വാ​ഴ, ജാ​തി എ​ന്നി​വ ന​ടു​ന്ന ക​ർ​ഷ​ക​രു​മു​ണ്ട്.

അ​ഞ്ചേ​ക്ക​ർ റ​ബ​ർ ടാ​പ്പി​ങ് ന​ട​ത്തി​യ ശേ​ഷം കൂ​ലി​യും വ​ള​ത്തി​ന്റെ​യും പ​രി​ച​ര​ണ​ത്തി​ന്റെ​യും പ​ണ​വും ക​ഴി​ച്ചാ​ൽ ലാ​ഭ​മ​ല്ല ന​ഷ്ട​മാ​ണെ​ന്ന് ക​ർ​ഷ​ക​നാ​യ മാ​ര്‍ട്ടി​ന്‍ ക​ണ​ക്ക് സ​ഹി​തം വ്യ​ക്ത​മാ​ക്കു​ന്നു. സ്വ​ന്ത​മാ​യി ടാ​പ്പി​ങ് ചെ​യ്യു​ന്ന​വ​ർ​ക്ക് കൂ​ലി​ച്ചെ​ല​വ്​ മാ​ത്രം ല​ഭി​ക്കു​ന്നു​ണ്ട്.