ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റിന് 314 കോടി ലാഭം

ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റിന് 314 കോടി ലാഭം

Spread the News

കൊച്ചി: പ്രമുഖ ബാങ്കിങ്ങ് ഇതര ധനാകാര്യ സ്ഥാപനമായ ചോളമണ്ഡലം ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഫിനാന്‍സ് കമ്പനി (ചോള) 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ 10 ശതമാനം വളര്‍ച്ചയോടെ 314 കോടിയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ കമ്പനിയുടെ അറ്റാദായം 285 കോടിയായിരുന്നു.

 ജൂണ്‍ 30ന് അവസാനിച്ച പാദത്തില്‍ കമ്പനിയുടെ വരുമാനം 26 ശതമാനം വളര്‍ച്ചയോടെ 2,030 കോടിയായി ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ കാലയളവില്‍ 1,606 കോടിയായിരുന്നു. നികുതിയ്ക്ക് മുന്‍പുള്ള ലാഭം 10 ശതമാനം വര്‍ധനവോടെ 483 കോടിയായി ഉയര്‍ന്നു. ഈ വര്‍ഷം 22 ശതമാനം വളര്‍ച്ചയോടെ 8572 കോടി രൂപയുടെ വിതരണമാണ് നടന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ 7,014 കോടി രൂപയായിരുന്നു വിതരണം. 35 ശതമാനം വളര്‍ച്ചയോടെ 46,709 കോടിയുടെ ആസ്തി കമ്പനി കൈവരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *