57,000 കടന്ന് സ്വർണം; പവന് ഇന്ന് കൂടിയത് 360 രൂപ

Spread the News

കോഴിക്കോട്: സ്വർണവില പവന് 360 രൂപ വർധിച്ച് 57,120 രൂപയായി. ചരിത്രത്തിൽ ആദ്യമായാണ് പവൻ വില 57,000ൽ എത്തുന്നത്. ഗ്രാമിന് 45 രൂപ വർധിച്ച് 7140 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 56,760 രൂപയായിരുന്നു പവൻ വില.

സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വീകാര്യതയേറിയതാണ് സ്വർണ്ണവിലയുടെ വൻ കുതിപ്പിന് കാരണമായത്. അന്താരാഷ്ട്ര സ്വർണ്ണവില 2665 ഡോളറാണ് നിലവിൽ. ഇത് 2700 ഡോളർ കടന്നേക്കുമെന്നാണ് സൂചനകൾ.

ഇന്നത്തെ വില അനുസരിച്ച് ഏറ്റവും കുറഞ്ഞ പണിക്കൂലിയായ അഞ്ചു ശതമാനവും, മൂന്നു ശതമാനം ജി.എസ്.ടിയും എച്ച്.യു.ഐ.ഡി ചാർജുകളും ചേർത്താൽ ഒരു പവൻ സ്വർണം വാങ്ങണമെങ്കിൽ 62,000 രൂപ വരും.

Leave a Reply

Your email address will not be published. Required fields are marked *