മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച; 39 ഓഹരി ബ്രോക്കർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി സെ​ബി

മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച; 39 ഓഹരി ബ്രോക്കർമാരുടെ രജിസ്ട്രേഷൻ റദ്ദാക്കി സെ​ബി

August 30, 2024 0 By BizNews

ന്യൂ​ഡ​ൽ​ഹി: മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന് 39 ഓ​ഹ​രി ബ്രോ​ക്ക​ർ​മാ​രു​ടെ​യും ഏ​ഴ് ക​മ്മോ​ഡി​റ്റി ബ്രോ​ക്ക​ർ​മാ​രു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ സെ​ക്യൂ​രി​റ്റി എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ (സെ​ബി) റ​ദ്ദാ​ക്കി. ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി​യെ​ങ്കി​ലും സെ​ബി​ക്ക് ന​ൽ​കാ​നു​ള്ള കു​ടി​ശ്ശി​ക ഫീ​സും പ​ലി​ശ​യും അ​ട​ക്കാ​ൻ ഈ ​സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ബാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ബെ​സെ​ൽ സ്റ്റോ​ക്ക് ബ്രോ​ക്ക​ർ​മാ​ർ, റി​ഫ്ല​ക്ഷ​ൻ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ്സ്, സ​മ്പൂ​ർ​ണ പോ​ർ​ട്ട്‌​ഫോ​ളി​യോ, വി​നീ​ത് സെ​ക്യൂ​രി​റ്റീ​സ്, ക്വാ​ണ്ടം ഗ്ലോ​ബ​ൽ സെ​ക്യൂ​രി​റ്റീ​സ്, വെ​ൽ ഇ​ൻ​ഡ്യ സെ​ക്യൂ​രി​റ്റീ​സ്, വ്രി​സ് സെ​ക്യൂ​രി​റ്റീ​സ്, ക്രെ​ഡ​ൻ​ഷ്യ​ൽ സ്റ്റോ​ക്ക് ബ്രോ​ക്കേ​ഴ്‌​സ്, ആ​ൻ​യ ക​മ്മോ​ഡി​റ്റീ​സ്, ആം​ബ​ർ സൊ​ലൂ​ഷ​ൻ​സ്, എം.​എം. ഗോ​യ​ങ്ക സ്റ്റോ​ക്ക് ബ്രോ​ക്കേ​ഴ്സ്, ഡെ​സ്റ്റി​നി സെ​ക്യൂ​രി​റ്റീ​സ്, അ​ർ​കാ​ഡി​യ ബ്രോ​ക്കേ​ഴ്സ്, സി.​എം. ഗോ​യ​ങ്ക ബ്രോ​ക്കേ​ഴ്സ്, ഡെ​സ്റ്റി​നി സെ​ക്യൂ​രി​റ്റീ​സ് തു​ട​ങ്ങി​യ​വ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി​യ ബ്രോ​ക്ക​ർ​മാ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. വെ​ൽ​ത് മ​ന്ത്ര, സ​മ്പൂ​ർ​ണ കോം​ട്രേ​ഡ്, ചൈ​ത​ന്യ ക​മ്മോ​ഡി​റ്റീ​സ്, ബി.​​വി.​കെ പ​ൾ​സ്, ഇ​ൻ​ഫോ​നി​ക് ഇ​ന്ത്യ, ഫി​നാ​ൻ​ഷ്യ​ൽ ലീ​ഡ​ർ ക​മ്യൂ​ണി​റ്റീ​സ്, വെ​ൽ ഇ​ന്ത്യ ക​​മ്മോ​ഡി​റ്റീ​സ് എ​ന്നി​വ​യാ​ണ് ന​ട​പ​ടി​ക്കി​ര​യാ​യ ക​മ്മോ​ഡി​റ്റി ബ്രോ​ക്ക​ർ​മാ​ർ. 22 ഡെ​പ്പോ​സി​റ്റ​റി പ​ങ്കാ​ളി​ക​ളു​ടെ​യും ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കി​യി​ട്ടു​ണ്ട്. നി​ക്ഷേ​പ​ക​രു​ടെ​യും ഓ​ഹ​രി വി​പ​ണി​യു​ടെ​യും ഇ​ട​യി​ൽ നി​ൽ​ക്കു​ന്ന ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​ണ് ഡെ​പ്പോ​സി​റ്റ​റി പാ​ർ​ട്ടി​സി​പ​ന്റ്സ്.