സിക്കിമില്‍ മേഘ വിസ്‌ഫോടനം, തീസ്ത നദിയില്‍ മിന്നല്‍ പ്രളയം; 23 സൈനികരെ കാണാനില്ല
2023-10-04
ഗാങ്ടോക് ∙ സിക്കിമിലെ ടീസ്റ്റ നദിയിലുണ്ടായ മിന്നൽ പ്രളയത്തിൽ 23 സൈനികരെ കാണാതായി. പ്രളയത്തിൽ സൈനിക വാഹനങ്ങളുൾപ്പെടെ വെള്ളത്തിനടിയിലായി. ചുങ്താങ് അണക്കെട്ട് തുറന്നുവിട്ടതിനേത്തുടർന്ന് നദിയിൽ ക്രമാതീതമായി ജലനിരപ്പ് ഉയരുകയായിരുന്നു. ചിലയിടങ്ങളിൽ 20 അടി വരെ ജലനിരപ്പുയർന്നു. ബുധനാഴ്ച ലാചെൻ താഴ്‌വരയിലാണ് സംഭവം. കാണായവർക്കു വേണ്ടി സൈന്യം തിരച്ചിൽ ആരംഭിച്ചു. വടക്കൻ സിക്കിമിലെ ലോനാക് തടാകത്തിനു സമീപം മേഘവിസ്ഫോടനം സംഭവിച്ചതാണ് പ്രളയത്തിലേക്ക് നയിച്ചത്. ഇതിനു പിന്നാലെ അണക്കെട്ടിൽ ജലനിരപ്പ് ഉയരുകയും തുറന്നുവിടുകയുംRead More →

