മുഴുവൻ സീറ്റിലും യാത്രക്കാർ ; ആരാധകരുടെ സ്വീകരണം ഏറ്റുവാങ്ങി ‘റോബിൻ’ വീണ്ടും; നിയമപരമല്ലെങ്കിൽ നടപടി തുടരുമെന്ന് മന്ത്രി രാജീവ്

കോടതി ഇടപെടലിനു പിന്നാലെ റോബിൻ ബസ് പത്തനംതിട്ടയിൽനിന്നും കോയമ്പത്തൂരിലേക്കു വീണ്ടും സർവീസ് തുടങ്ങിയതിനു പിന്നാലെ നടപടികൾ അവസാനിക്കുന്നില്ലെന്ന സൂചന നൽകി മന്ത്രി പി.രാജീവ്. സർവീസ് നിയമപരമല്ലെങ്കിൽ ഇനിയും നടപടിയുണ്ടാകുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. തമിഴ്നാട്ടിൽവച്ച് മോട്ടർ വാഹന വകുപ്പ് ബസ് പിടികൂടിയത് സർവീസ് നിയമപരമല്ലാത്തതുകൊണ്ടല്ലേ എന്നു ചോദിച്ച മന്ത്രി രാജീവ്, നിയമപരമായിട്ടു മാത്രമേ സർവീസ് നടത്താനാകൂവെന്നും വ്യക്തമാക്കി. തമിഴ്നാട് മോട്ടർ വാഹന വകുപ്പിന്റെ നിയമക്കുരുക്കിൽനിന്നു വിട്ടുകിട്ടിയ ‘റോബിൻ ബസിനു’ പത്തനംതിട്ടയിലേക്കുള്ള യാത്രയിൽRead More →

റോബിന്‍ ബസ് ഇന്നും തടഞ്ഞു, മോട്ടോര്‍ വാഹനവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍; യാത്ര വൈകിപ്പിക്കാനെന്ന് ജീവനക്കാര്‍

തൊടുപുഴ: പത്തനംതിട്ട- കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള റോബിന്‍ ബസ് ഇന്നും തടഞ്ഞു. യാത്രയ്ക്കിടെ, തൊടുപുഴയ്ക്ക് സമീപം കരിങ്കുന്നത് വച്ചാണ് മോട്ടോര്‍ വാഹനവകുപ്പ് ബസ് തടഞ്ഞ് പരിശോധന നടത്തിയത്. റോബിന്‍ ബസിന് പിന്തുണയുമായി എത്തിയ നാട്ടുകാര്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധിച്ചു. കഴിഞ്ഞദിവസം ആദ്യമായി സര്‍വീസ് ആരംഭിച്ച റോബിന്‍ ബസിന് മോട്ടോര്‍ വാഹന നിയമ ലംഘനത്തിന്റെ പേരില്‍  കേരളത്തിലും തമിഴ്‌നാട്ടിലും പിഴയിട്ടിരുന്നു. ഏകദേശം ഒരു ലക്ഷത്തിലധികം രൂപയാണ്Read More →