15 ദിവസത്തിനിടെ 4 ദുബായ് യാത്ര, 14.8 കിലോ സ്വർണം, ശരീരത്തില്‍ ഒളിപ്പിച്ച് കടത്ത്: നടി രന്യ റാവു അറസ്റ്റിൽ
2025-03-05
ബെംഗളൂരു ∙ വിമാനത്താവളത്തിൽ സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ കന്നഡ നടി രന്യ റാവു അറസ്റ്റിൽ. 14.8 കിലോ സ്വർണമാണ് നടിയിൽ നിന്നും പിടിച്ചെടുത്തത്. ദുബായിൽ നിന്നാണ് രന്യ സ്വർണം കടത്തിയത്. ഡിആർഒ ഓഫിസിൽ നടിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. സ്വർണാഭരണങ്ങൾ അണിഞ്ഞും ശരീരത്തിൽ ഒളിപ്പിച്ചുമാണ് നടി സ്വർണം കടത്താൻ ശ്രമിച്ചത്. കർണാടകയിലെ ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളാണ് രന്യ റാവു. കഴിഞ്ഞ 15 ദിവസത്തിനിടെ നടി 4 തവണയാണ് ദുബായ് യാത്ര നടത്തിയത്. സ്വർണക്കടത്തിന്Read More →

