'മകൻ കാർ കൊണ്ടുപോയത് തന്റെ അറിവോടെയല്ല'; ആർ.സി സസ്പെൻഡ് ചെയ്യരുതെന്ന് വിശദീകരണം, നിയമോപദേശം തേടി എം.വി.ഡി

കൊച്ചി: ചേരാനല്ലൂർ വാഹനാപകട കേസിൽ ഉൾപ്പെട്ട കാറിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യരുതെന്നു ചൂണ്ടിക്കാട്ടി കേസിലെ പ്രതിയും കാർ ഉടമയുമായ അഡീഷനൽ സെഷൻസ് ജഡ്ജി മോട്ടോർ വാഹന വകുപ്പിന് വിശദീകരണം നൽകി. തന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയതെന്നും ജഡ്ജി നൽകിയ വിശദീകരണത്തിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത ആൾക്ക് വാഹനം ഓടിക്കാൻ കൊടുത്തതിന്റെ പേരിൽ ആർ.സി സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആർ.ടി.ഒ നൽകിയ നോട്ടിസിനുള്ള മറുപടിയിലാണ് ജഡ്ജി ഇക്കാര്യങ്ങൾRead More →