പ്രതിരോധ മേഖലയിൽ ഇന്ത്യയുടെ വമ്പൻ നീക്കം; സേനകൾക്കായി 1.10 ലക്ഷം കോടി രൂപയുടെ ആയുധങ്ങളും ഉപകരണങ്ങളും, നിർദേശങ്ങൾക്ക് അനുമതി നൽകി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കരസേന, നാവികസേന, വ്യോമസേന എന്നിവയ്ക്കായി ഏകദേശം 1.10 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നിർദേശങ്ങൾക്ക് കേന്ദ്രസർക്കാർ അനുമതി നൽകി. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിരോധ ഏറ്റെടുക്കൽ കൗൺസിലാണ് ഞായറാഴ്ച വിവിധ പ്രതിരോധ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള ആവശ്യകതാ അംഗീകാരം നൽകിയത്. ശ്രദ്ധേയമായ കാര്യം, ഈ വാങ്ങലിന്റെ ഏകദേശം 98 ശതമാനവും ഇന്ത്യൻ വ്യവസായങ്ങളിൽ നിന്ന്Read More →