കോട്ടണ്‍ മാസ്‌കുകള്‍ വിപണിയിലിറക്കി കിറ്റെക്‌സ്

കൊച്ചി: കൊവിഡ്19 പ്രതിരോധത്തിന്റെ ഭാഗമായി പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കല്‍ കര്‍ശനമാക്കിയ സാഹചര്യത്തില്‍ കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള കോട്ടണ്‍ മാസ്‌കുകള്‍ മുന്‍നിര വസ്ത്രനിര്‍മാണ കമ്പനിയായ കിറ്റക്‌സ് വിപണിയിലെത്തിച്ചു. നിറ്റഡ് ഫാബ്രിക് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മാസ്‌കുകള്‍ സിംഗിള്‍, ഡബ്ള്‍ ലെയറുകളില്‍ വിവിധ നിറങ്ങളില്‍ ലഭ്യമാണ്. കമ്പനിയുടെ സാമൂഹിക ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് മാസ്‌കുകളുടെ ഉല്‍പ്പാദനം. അതുകൊണ്ടു തന്നെ വിപണി വിലയേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇവ ജനങ്ങളിലെത്തിക്കാനാകുമെന്ന് കിറ്റെക്‌സ് അധികൃതര്‍ പറഞ്ഞു  Read More →

കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ കിഡ്നി രോഗികൾക്കു സാമ്പത്തിക സഹായം നൽകി

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളോട് സഹകരിച്ചു കൊണ്ടു കനറാ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ മലപ്പുറം റീജിയൻ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ നാലു കിഡ്നി രോഗികൾക്കു സാമ്പത്തിക സഹായം നൽകി. കോവിഡ് കാരണം സാമ്പത്തികമായി ബുദ്ധിമുട്ടിയ കുടുംബം ഡയാലിസിസ് ചെയ്യാൻ പോലും പണമില്ലാതെ വിഷമിക്കുകയായിരുന്നു. അസോസിയേഷൻ ഭാരവാഹികളായ, ബിനോയ് (റീജിയണൽ സെക്രട്ടറി), ഷിജു (റീജിയണൽ ചെയർമാൻ), വരുണ് (അസ്സി സെക്രട്ടറി), ശ്രീനാഥ് (ജില്ല സെക്രട്ടറി), അനൂപ് എന്നിവർ നാലു കുടുംബങ്ങളുടെയുംRead More →

സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില വീണ്ടും വര്‍ധിച്ചു. ഗ്രാമിന് 4,225 രൂപയും പവന് 33,800 രൂപയുമാണ് വില. കഴിഞ്ഞ ദിവസം ഉച്ച കഴിഞ്ഞപ്പോള്‍ സ്വര്‍ണ്ണത്തിന് 33,400 രൂപയായി കുറഞ്ഞിരുന്നു. എന്നാല്‍ ഒറ്റയടിയ്ക്കാണ് 400 രൂപയുടെ വര്‍ധനവ് ഉണ്ടായത്. സ്വര്‍ണ്ണത്തിന് ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.Read More →

സംസ്ഥാനത്തെ മൈജി ഷോറൂമുകൾ തുറന്നു

കോഴിക്കോട്: കൊറോണ പ്രതിരോധ നടപടികള്‍ പാലിച്ച് കൊണ്ട് കേരളത്തിലുടനീളമുള്ള മൈജി ഷോറൂമുകള്‍ ഞായറാഴ്ച്ച തുറന്നു പ്രവര്‍ത്തിച്ചു. മൊബൈല്‍ ഫോണ്‍ വാങ്ങുവാനും, പഴയത് എക്‌സചേഞ്ച് ചെയ്യുവാനുമാണ് കൂടുതലായി ആളുകള്‍ ഷോപ്പിംഗിനായി എത്തിയത്. ഓണ്‍ലൈന്‍ പഠനം വ്യാപകമായതോടെ ലാപ്പ്ടോപ്പിനും ആവശ്യക്കാര്‍ ഏറെയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ചയേക്കാള്‍ ഫോണ്‍ സര്‍വീസിംഗ് ആവശ്യവുമായി മൈജിയുടെ സര്‍വീസ് വിഭാഗമായ മൈജി കെയറിനെ സമീപിച്ചവരുടെ ഏണ്ണത്തിലും വര്‍ധനവുണ്ടായി. തിരക്കുകള്‍ ഒഴിവാക്കി മുന്‍കൂട്ടി ബുക്ക് ചെയ്ത് ഷോപ്പ് ചെയ്യുന്നതിനായി മൈജി ഏര്‍പ്പടെുത്തിയRead More →