കൃത്രിമ ഗർഭധാരണത്തിലൂടെ ഉണ്ടായ കുട്ടിയുടെ ജനന സർട്ടിഫിക്കറ്റിൽ പിതാവിന്‍റെ പേര്​ ചേർത്തു​ നൽകണമെന്ന്​ ​​ഹൈകോടതി

കൊ​ച്ചി: വി​വാ​ഹ​ത്തി​നു​മു​മ്പ്​ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ന്ന കാ​ല​ത്ത് കൃ​ത്രി​മ ഗ​ർ​ഭ​ധാ​ര​ണ​ത്തി​ലൂ​ടെ ഉ​ണ്ടാ​യ കു​ട്ടി​യു​ടെ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പി​താ​വി​ന്‍റെ പേ​ര്​ ചേ​ർ​ക്കാ​ൻ ഹൈ​കോ​ട​തി ഉ​ത്ത​ര​വ്. ‘സിം​ഗി​ൾ അ​മ്മ’ എ​ന്ന നി​ല​യി​ലാ​ണ്​ കു​ട്ടി​യു​ടെ ജ​ന​നം ര​ജി​സ്റ്റ​ർ ചെ​യ്ത​തെ​ന്ന​തി​നാ​ൽ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ പി​ന്നീ​ട് പി​താ​വി​ന്റെ പേ​ര് ചേ​ർ​ക്കാ​ൻ നി​യ​മ​​പ്ര​കാ​രം ക​ഴി​യി​ല്ലെ​ന്നി​രി​ക്കെ​യാ​ണ്​ അ​സാ​ധാ​ര​ണ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച്​ ജ​സ്റ്റി​സ്​ പി.​വി. കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ഉ​ത്ത​ര​വ്. കു​ട്ടി​യു​ടെ ഭാ​വി​യും അ​ന്ത​സ്സും ക​ണ​ക്കി​ലെ​ടു​ത്താ​ണ്​ ഈ ​അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന്​ വ്യ​ക്​​ത​മാ​ക്കി​യ കോ​ട​തി, പി​താ​വി​ന്‍റെ പേ​രു​ചേ​ർ​ത്തRead More →

മാസപ്പടി കേസ്; സി.എം.ആർ.എൽ നൽകിയ ഹരജിയിൽ ഹൈകോടതി വിധി ഇന്ന്

കൊച്ചി: കരിമണൽ ഖനന കമ്പനിയായ സി.എം.ആർ.എൽ മാസപ്പടി കേസിൽ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. സി.എം.ആർ.എൽ ഉടമ ശശിധരൻ കർത്തയും അഞ്ച് ഉദ്യോഗസ്ഥരും നൽകിയ ഹരജിയിലാണ് കോടതി വിധി പറയുന്നത്. ജൂൺ ഒന്നിന് കേസ് പരിഗണിച്ച ശേഷമാണ് വിധി പറച്ചിൽ ഇന്നത്തേക്ക് (വെള്ളി) മാറ്റിയത്. അതേസമയം, മാസപ്പടി കേസിലെ ഇ.ഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ നൽകിയ ഹരജിയിൽ അടിയന്തര സ്റ്റേ ഇല്ലായെന്ന്Read More →

കാഫിർ സ്‌ക്രീൻ ഷോട്ട്: പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു; ചുമതല ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ടി. മനോഹരന്

തിരുവനന്തപുരം: വടകര ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ‘കാഫിർ സ്‌ക്രീൻ ഷോട്ട്’ വിവാദവുമായി ബന്ധപ്പെട്ട കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) നിയോഗിച്ചു. കോഴിക്കോട് റൂറൽ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി ടി. മനോഹരനാണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ. ഇ​ട​തു സ​ർ​ക്കാ​റി​ന്റെ കാ​ല​ത്ത് പ്ര​തി​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്ന് പ​റ​ഞ്ഞ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച കേ​സാ​ണ് സം​സ്ഥാ​ന​ത്ത് ഭ​ര​ണ​മാ​റ്റ​ത്തി​ന് പി​ന്നാ​ലെ പു​ന​ര​ന്വേ​ഷി​ക്കു​ന്ന​ത്. എ​സ്.​ഐ.​ടി രൂ​പ​വ​ത്ക​രി​ച്ച് കേ​സ് വീ​ണ്ടും അ​ന്വേ​ഷി​ക്ക​​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്Read More →

പരോളിലിറങ്ങി 'മാസ്' റീൽസ്; നിയമം ലംഘിച്ച് പെരിയ ഇരട്ടക്കൊല കേസിലെ പ്രതി, വീഡിയോ പങ്കുവെച്ചത് വിവാദത്തിൽ

കാസർകോട്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതി പരോൾ വ്യവസ്ഥകൾ കാറ്റിൽ പറത്തി സമൂഹമാധ്യമങ്ങളിൽ വീരപരിവേഷം നൽകുന്ന റീൽസ് വീഡിയോ പങ്കുവെച്ചത് വിവാദത്തിൽ. ബേഡകം കുണ്ടുംകുഴി സ്വദേശിയും കേസിലെ പ്രതിയുമായ അശ്വിനാണ് ജയിൽ അധികൃതരുടെ കർശന നിർദേശങ്ങൾ ലംഘിച്ച് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തത്. സിനിമയിലെ മാസ് ഡയലോഗിന്റെ പശ്ചാത്തലത്തിൽ, സിഗരറ്റ് വലിച്ച് പുക ഊതിവിട്ടും മീശ പിരിച്ചുമുള്ള ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പ്രതികൾക്ക് പരോൾ അനുവദിക്കുമ്പോൾ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ജയിൽ വകുപ്പിന്റെRead More →

ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് മോഷണം: ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സ്ത്രീ പിടിയിൽ

പാലക്കാട്: ക്ഷേത്രത്തിൽക്കയറി ഭണ്ഡാരം കുത്തിത്തുറന്ന് പണം മോഷ്ടിച്ചെന്ന കേസിൽ ബി.ജെ.പി സ്ഥാനാർഥിയായിരുന്ന സ്ത്രീ പിടിയിൽ. നെന്മാറ കണിമംഗലം പുഴക്കൽത്തറ ചെരുവിൽ പ്രഭാവതിയെയാണ് (പ്രസന്ന -42) പിടികൂടിയത്. 2020-ൽ തദ്ദേശ തെരഞ്ഞെടുപ്പിൽ നെന്മാറ ഗ്രാമപഞ്ചായത്തിലേക്ക് 17-ാം വാർഡിൽനിന്ന് ബി.ജെ.പി. സ്ഥാനാർഥിയായി മത്സരിച്ച പ്രഭാവതി, മുക്കുപണ്ടം നൽകി തട്ടിപ്പ് നടത്തിയ കേസിൽ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കണിമംഗലം പുഴക്കൽത്തറ മാരിയമ്മൻക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പതിനായിരത്തോളം രൂപ മോഷ്ടിച്ചെന്നാണു പരാതി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.Read More →