ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ഇനിമുതല്‍ ലുലു എക്സ്ചേഞ്ച്

ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ഇനിമുതല്‍ ലുലു എക്സ്ചേഞ്ച്

Spread the News
കൊച്ചി: ഏഷ്യ എക്സ്പ്രസ് എക്സ്ചേഞ്ച് ലുലു എക്സ്ചേഞ്ച് എന്ന പേരിലേക്ക് പുനര്‍ നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം ഞായറാഴ്ച്ച ഒമാന്‍ ഷെറാട്ടണില്‍ നടന്നു. ഇതോടെ ജി.സി.സിയില്‍ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും ലുലു എക്സ്ചേഞ്ച് എന്ന പേര് ലഭിക്കും. 
പുതിയ പേരും ലോഗോയും ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ഡെപ്യൂട്ടി ചെയര്‍മാന്‍ സുല്‍ത്താന്‍ ബിന്‍ സലിം ബിന്‍ സൈദ് അല്‍ ഹബ്സി പ്രകാശനം ചെയ്തു. ഒമാന്‍ ഇന്ത്യന്‍ സ്ഥാനപതി മനു മഹാവര്‍, ലുലു എക്സ്ചേഞ്ച് എം.ഡി അദീബ് അഹമ്മദ്, ഡയറക്ടര്‍ ശൈഖ് മുഹമ്മദ് ഹമദ് അലി അല്‍ ഗസാലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. റോയല്‍ ഒമാന്‍ പോലീസ്, ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, മാനവവിഭവശേഷി മന്ത്രാലയങ്ങളില്‍  നിന്നും പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.
ലോകം അംഗീകരിച്ച ബ്രാന്‍ഡ് എന്ന നിലയില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുകയും അതിലൂടെ അവരുടെ ജീവിതം അര്‍ത്ഥവത്താക്കുകയും ചെയ്യുകയാണ് ലക്ഷ്യമിടുന്നതെന്ന് അദീബ് അഹമ്മദ് പറഞ്ഞു. പേരുമാറ്റത്തിന് സഹായിച്ച ഒമാന്‍ സെന്‍ട്രല്‍ ബാങ്കിനോടുള്ള പ്രത്യേക നന്ദി രേഖപ്പെടുത്തുന്നു. ഒമാന്‍ ജനത പുതിയ പേരിനെ ഇരുകയ്യും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *