കൂടിയാലോചനയില്ലാതെ നിയമനപ്പട്ടിക; ഗുരുവായൂര്‍ ദേവസ്വം ബോർഡ് നിയമന ഫയലിൽ ഒപ്പിടാൻ കൂട്ടാക്കാതെ മന്ത്രിമാർ: മുഖ്യമന്ത്രിക്ക് അതൃപ്തി

കൂടിയാലോചനയില്ലാതെ നിയമനപ്പട്ടിക; ഗുരുവായൂര്‍ ദേവസ്വം ബോർഡ് നിയമന ഫയലിൽ ഒപ്പിടാൻ കൂട്ടാക്കാതെ മന്ത്രിമാർ: മുഖ്യമന്ത്രിക്ക് അതൃപ്തി

Spread the News

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് നിയമനത്തില്‍ മന്ത്രിസഭയില്‍ ഭിന്നത രൂക്ഷം. നിയമനം സംബന്ധിച്ച ഫയലില്‍ ഒപ്പിടാന്‍ കൂട്ടാക്കാതെ നാല് മന്ത്രിമാര്‍. എ പി.അനില്‍കുമാര്‍, എം.ലിജു, ബിന്ദു കൃഷ്ണ, ഒ.ജെ.ജനീഷ് എന്നിവരാണ് ഒപ്പിടാതെ മാറിനില്‍ക്കുന്നത്. അംഗങ്ങളെ നിശ്ചയിച്ചതില്‍ ചര്‍ച്ച ഇല്ലാത്തതാണ് മന്ത്രിമാരെ പ്രകോപിപ്പിച്ചത്. മന്ത്രിമാരുടെ നിലപാടില്‍ മുഖ്യമന്ത്രിക്ക് കടുത്ത അതൃപ്തി.അംഗങ്ങളെ നിശ്ചയിച്ചതില്‍ ചര്‍ച്ച ഇല്ലാത്തതാണ് മന്ത്രിമാരെ പ്രകോപിപ്പിച്ചത്. എതിര്‍പ്പുളള മന്ത്രിമാരെ ഓഫീസിലേക്ക് വിളിപ്പിച്ച് ഒപ്പിടീക്കുവാന്‍ നിര്‍ബന്ധിച്ച് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി.

ഏകപക്ഷീയമായ തീരുമാനമാണ് നിയമനവുമായി ബന്ധപ്പെട്ട് തങ്ങളുടെ മുന്നിലേക്ക് വന്നത് എന്നാണ് മന്ത്രിമാരുടെ പക്ഷം. തീരുമാനത്തിലേക്ക് എത്തിയ നിലപാടിലുള്ള വിയോജിപ്പാണ് മന്ത്രിമാരുടെ ഒപ്പ് വയ്ക്കാതിരിക്കാന്‍ കാരണം. ഇതുവരെ കെ മുരളീധരനും കെ എ തുളസിയും മാത്രമാണ് ഫയലില്‍ ഒപ്പിടാന്‍ മുന്നോട്ട് വന്നിട്ടുള്ളത്. മന്ത്രിമാര്‍ ഒപ്പിട്ടാല്‍ മാത്രമേ സര്‍ക്കാരിന് നിയമന നടപടികളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു.

Leave a Reply

Your email address will not be published. Required fields are marked *