ശരീരഭംഗിയും തിളക്കമുള്ള ചർമ്മവും നിലനിർത്താൻ സെലിബ്രിറ്റികൾ പിന്തുടരുന്ന ആരോഗ്യ ശീലങ്ങൾ പലപ്പോഴും ആരാധകർ ഏറെ കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. തിരക്കേറിയ ജീവിതത്തിലും കൃത്യമായ ദിനചര്യകളും ആരോഗ്യകരമായ ശീലങ്ങളും പാലിക്കുന്ന നടിയാണ് ഹിനാ ഖാൻ. അഭിനയലോകത്തിനൊപ്പം തന്റെ ഫിറ്റ്നസ് വിശേഷങ്ങളും ചർമ്മസംരക്ഷണ മാർഗ്ഗങ്ങളും താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഭക്ഷണക്രമത്തിലും വ്യായാമത്തിലും മാത്രമല്ല, പരമ്പരാഗതമായ സൗന്ദര്യ വർദ്ധക മാർഗ്ഗങ്ങളിലും തനിക്ക് വലിയ വിശ്വാസമുണ്ടെന്ന് ഹിന വ്യക്തമാക്കുന്നു.
തന്റെ ജീവിതത്തിൽ ഒലിവ് ഓയിലിന്റെ ഉപയോഗം വളരെ ചെറുപ്പത്തിലേ തുടങ്ങിയതാണെന്ന് ഹിന ഖാൻ പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “എന്റെ വല്യമ്മ (അമ്മൂമ്മ) വഴിയാണ് ഞാൻ ഒലിവ് ഓയിലിനെക്കുറിച്ച് ആദ്യമായി അറിയുന്നത്. ദിവസവും പൊക്കിളിൽ എണ്ണ പുരട്ടുന്ന ശീലം ജീവിതത്തിൽ പിന്തുടരുക,” ഹിന പറഞ്ഞു.
താൻ ജീവിതത്തിൽ വളരെ അച്ചടക്കം പാലിക്കുന്ന വ്യക്തിയാണെന്നും ഹിന കൂട്ടിച്ചേർത്തു.
താനെ കെഐഎംഎസ് (KIMS) ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഡെർമറ്റോളജിസ്റ്റ് ഡോ. ശ്വേത നഖാവയുടെ അഭിപ്രായത്തിൽ, പ്രത്യേകിച്ച് വരണ്ടതോ പരുക്കനോ ആയ ചർമ്മമുള്ളവർക്ക് ചർമ്മം ഈർപ്പമുള്ളതാക്കി നിർത്താൻ ഒലിവ് ഓയിൽ സഹായിക്കും.

“ഒലിവ് ഓയിലിൽ കൊഴുപ്പമ്ലങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാൽ, ഇത് ചർമ്മത്തെ മൃദുവാക്കാനും ഈർപ്പം നഷ്ടപ്പെടുന്നത് തടയാനും സഹായിക്കുന്നു. പൊക്കിളിൽ എണ്ണ പുരട്ടുന്നതോ മസാജ് ചെയ്യുന്നതോ രക്തയോട്ടം വർദ്ധിപ്പിക്കാനും ചർമ്മം കൂടുതൽ മൃദുവായി തോന്നിപ്പിക്കാനും താൽക്കാലികമായി സഹായിച്ചേക്കാം,” ഡോ. ശ്വേത പറഇന്ത്യൻ എക്സ്പ്രസ്സ് എഴുതുന്നു
എന്നിരുന്നാലും, ഒലിവ് ഓയിലിനെ ചർമ്മസംരക്ഷണത്തിനുള്ള ഒരു അത്ഭുത മരുന്നായി കാണരുതെന്ന് ഡോ. ശ്വേത മുന്നറിയിപ്പ് നൽകുന്നു. “ചർമ്മത്തിൽ എണ്ണ തേച്ചുപിടിപ്പിക്കുന്നത് കൊണ്ട് മാത്രം പ്രായമാകുന്നതിന്റെ ലക്ഷണങ്ങൾ തടയാനോ ചർമ്മത്തിന് ഉറപ്പ് നൽകാനോ കഴിയുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ഇതിന്റെ പ്രധാന ഗുണം ചർമ്മത്തിലെ ഈർപ്പം നിലനിർത്തുക എന്നത് മാത്രമാണ്. ഓരോരുത്തരുടെയും ചർമ്മത്തിന്റെ സ്വഭാവമനുസരിച്ച് ഇതിന്റെ ഫലവും വ്യത്യസ്തമായിരിക്കും,” ഡോ. ശ്വേത കൂട്ടിച്ചേർത്തു.
വളരെ വരണ്ട ചർമ്മമുള്ളവർ അല്പം ഈർപ്പമുള്ള ചർമ്മത്തിൽ ഒലിവ് ഓയിൽ പുരട്ടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും.
“എന്നാൽ എണ്ണമയമുള്ള ചർമ്മമുള്ളവരും മുഖക്കുരു വരാൻ സാധ്യതയുള്ളവരും കൂടുതൽ ശ്രദ്ധിക്കണം. ഒലിവ് ഓയിലിന് കട്ടി കൂടുതലായതിനാൽ ഇത് എല്ലാവരുടെയും ചർമ്മത്തിന് അനുയോജ്യമാകണമെന്നില്ല, പ്രത്യേകിച്ച് മുഖത്ത് ദിവസവും ഉപയോഗിക്കുമ്പോൾ. സംവേദനക്ഷമതയുള്ള ചർമ്മമുള്ളവർ എണ്ണ ഉപയോഗിക്കുന്നതിന് മുൻപ് പാച്ച് ടെസ്റ്റ് ചെയ്യുന്നത് നല്ലതായിരിക്കും,” ഡോ. ശ്വേത പറഞ്ഞു.
ഉപയോഗിക്കുന്ന എണ്ണയുടെ ഗുണനിലവാരവും അത് പുരട്ടുന്ന രീതിയും വളരെ പ്രധാനമാണ്. ശുദ്ധമായ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക. ചർമ്മത്തിൽ അമിതമായി ഉരസി എണ്ണ പുരട്ടുന്നത് ഒഴിവാക്കണം, ഇത് ചർമ്മത്തിൽ ചൊറിച്ചിലോ അസ്വസ്ഥതയോ ഉണ്ടാക്കാൻ കാരണമാകും.
ചർമ്മസംരക്ഷണത്തിൽ എല്ലാവർക്കും അനുയോജ്യമായ ഒരൊറ്റ വഴിയുമില്ല. “ഒരു സെലിബ്രിറ്റിക്ക് അനുയോജ്യമായ ഒരു വഴി എല്ലാവർക്കും ഒരുപോലെ ഫലപ്രദമാകണമെന്നില്ല. ദീർഘകാല ചർമ്മ ആരോഗ്യത്തിന് ഏതെങ്കിലും ഒരു പ്രത്യേക എണ്ണ ഉപയോഗിക്കുന്നതിനേക്കാൾ പ്രധാനം ചർമ്മം മൃദുവായി കഴുകി വൃത്തിയാക്കുന്നതും, മോയിസ്ച്യുറൈസർ ഉപയോഗിക്കുന്നതും, ദിവസവും സൺസ്ക്രീൻ പുരട്ടുന്നതുമാണ്,” ഡോ. ശ്വേത കൂട്ടിച്ചേർത്തു.

