പാചകവിദഗ്ദ്ധ റസിയ ലത്തീഫിൻറെ എട്ടാമത്തെ പുസ്തകപ്രകാശനം മയ്യഴിയിൽ

പാചകവിദഗ്ദ്ധ റസിയ ലത്തീഫിൻറെ എട്ടാമത്തെ പുസ്തകപ്രകാശനം മയ്യഴിയിൽ

Spread the News

ന്യൂമാഹി:പ്രമുഖ പാചകവിദഗ്ധയും എഴുത്തുകാരിയുമായ പുന്നോൽ കുറിച്ചിയിലെ റസിയ ലത്തീഫിന്റെ ”കുട്ടികൾക്കുള്ള വിഭവങ്ങൾ ” എന്ന പുസ്‍തകം പുറത്തിറങ്ങി. പാചകകലയിൽ രുചിഭേദങ്ങളുടെ സമന്വയം എന്നുവിശേഷിപ്പിക്കാവുന്ന റസിയയുടെ എട്ടാമത്തെ പുസ്തകത്തിൻറെ പ്രകാശനകർമ്മമാണ് മയ്യഴിയിൽ നടന്നത് .
മദ്രാസ് ഹൈക്കോടതി ജസ്റ്റിസ് കെ കെ ശശിധരൻ പ്രകാശനകർമ്മം നിർവ്വഹിച്ച ”കുട്ടികൾക്കുള്ള വിഭവങ്ങൾ ” എന്ന പുസ്തകം ഡോ .ഫിലോമിന സെബാസ്റ്യൻ സ്വീകരിച്ചു .റസിയ ലത്തീഫ് പുസ്തകത്തെ പരിചയപ്പെടുത്തി.
എൻ വി അജയകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പാചകത്തിനുള്ള യൂട്യൂബ് സ്റ്റുഡിയോ പഞ്ചായത്ത് പ്രസിഡന്റ് എ.വി.ചന്ദ്രദാസൻ ഉദ്ഘാടനം ചെയ്തു.
അഡ്വ.ടി.അശോക് കുമാർ, സലഫി പള്ളി ഭാരവാഹി കെ.അഷറഫ്, സലഫി പള്ളി ഇമാം ബഷീർ, ഗോപിക ശശിധരൻ .കെ.പി. അൻവർ ,കെ.പി. അബ്ദുൾ ഗഫുർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *